പണം രാജ്കുമാർ കൊണ്ടു പോയിരുന്നത് രഹസ്യ കേന്ദ്രത്തിലേക്ക്
text_fieldsതൊടുപുഴ: ചിട്ടിതട്ടിപ്പിെൻറ പണം കൊല്ലപ്പെട്ട രാaജ്കുമാർ കൈമാറിയിരുന്നത് കുമളിയിലെ ഏതോ രഹസ്യകേന്ദ്രത്തിൽ വെച്ചായിരുന്നുവെന്ന് ചിട്ടിക്കമ്പനിയിലെ ജോലിക്കാരിയായിരുന്ന സുമയുടെ വെളിപ്പെടുത്തൽ. ദിവസവും പിരിച്ചെടുക്കുന്ന പണം പുതിയ ഇന്നോവ കാറിലായിരുന്നു രഹസ്യകേന്ദ്രത്തിൽ എത്തിച്ചിരുന്നത്.
കൂട്ടുപ്രതിയായ മഞ്ജുവിെൻറ ഭർത്താവ് അജിമോൻ ആയിരുന്നു രാജ്കുമാറിെൻറ വാഹനം ഓടിച്ചിരുന്നത്. പണം കുമളിയിൽ സ്വീകരിച്ചതാരാണെന്ന് അറിയില്ലെന്നും സുമ പറയുന്നു. കസ്റ്റഡി മരണവുമായി ഈ ഇടപാടിന് ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന സൂചന.
കുമാർ 25 ദിവസത്തിനിടെ സഞ്ചരിച്ചത് 7300 കിലോമീറ്ററെന്നും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഒരു ദിവസം ശരാശരി 300 കിലോമീറ്ററിലേറെയാണ് കുമാർ സഞ്ചരിച്ചത്. ജില്ലക്ക് പുറത്തേക്കായിരിക്കാം യാത്രയെന്നാണ് നിഗമനം.
പൊലീസ് പണം ആവശ്യപ്പെട്ടെന്ന് മൊഴി
തൊടുപുഴ: ആവശ്യപ്പെട്ട കൈക്കൂലി കൊടുക്കാത്തതിലെ വൈരാഗ്യത്തിലാണ് രാജ്കുമാറിനെ പൊലീസ് ക്രൂരമർദനത്തിനിരയാക്കിയതെന്ന് മൊഴി. ഉന്നത ഉദ്യോഗസ്ഥർക്കെന്ന പേരിൽ നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ട് പൊലീസുകാർ തുക ആവശ്യപ്പെട്ടെന്നാണ് പരാതി. 20 ലക്ഷം ആവശ്യപ്പെട്ടെന്ന് രാജ്കുമാറിെൻറ സുഹൃത്തും സ്ഥാപനത്തിലെ നിക്ഷേപകനുമായ വ്യക്തിയാണ് മൊഴി നൽകിയത്. വീട്ടിൽ പണമുണ്ടോ എന്നറിയാൻ അർധരാത്രി തെളിവെടുപ്പ് നടത്തിയെന്നും ഭാര്യയുടെയും അമ്മയുടെയും മുന്നിലിട്ടും മർദിെച്ചന്നും ഇയാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
