ഇടുക്കി എസ്.പിയെ മാറ്റിയേക്കും
text_fieldsതിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ആരോപണവിധേയനായ ഇടുക്കി എസ്.പി കെ.ബി. വേണുഗോപാലിനെ തൽസ്ഥാനത്തുനിന്ന് നീക്കാൻ സാധ്യത. അദ്ദേഹത്തിന് പുതിയ ചുമതല ത ൽക്കാലം നൽകാനും സാധ്യത കുറവാണ്.
രാജ്കുമാറിെൻറ കസ്റ്റഡി മരണത്തെക്കുറിച്ച ക ്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോ ർട്ട് ഇന്ന് കൈമാറുമെന്നാണ് വിവരം. അന്വേഷണത്തിലെ കെണ്ടത്തലുകളുടെ കൂടി അടിസ്ഥാനത്തിലാകും എസ്.പിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുക.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ എസ്.പിയുടെ പങ്ക് കൂടുതൽ വെളിപ്പെട്ടാൽ കെ.ബി. വേണുഗോപാലിനെതിരെ കടുത്തനടപടി വരാനാണ് സാധ്യത. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതും മർദിച്ചതും ഇടുക്കി എസ്.പി കെ.ബി. വേണുഗോപാലിെൻറ അറിവോടെയെന്ന സൂചനകൾ നേരത്തേ പുറത്തുവന്നിരുന്നു.
പരിക്ക് മറയ്ക്കാൻ രാജ്കുമാറിന് ഉഴിച്ചിൽ ചികിത്സ
തൊടുപുഴ: മൂന്നാംമുറക്ക് ഇരയായി മരിച്ച രാജ്കുമാറിന് പൊലീസ് സ്റ്റേഷനില്‍ ഉഴിച്ചില്‍ ചികിത്സയും നടത്തി. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നതിനു മുമ്പ് സ്റ്റേഷൻ വിശ്രമമുറിയിൽ വെച്ചായിരുന്നു ഇത്. പൊലീസ് കാൻറീനില്‍ തൈലം ചൂടാക്കി. പൊലീസ് ൈഡ്രവർ നിയാസ് എത്തിച്ച ഉഴിച്ചിലുകാരന് 2000 രൂപ പ്രതിഫലമായി നല്കി. രാജ്കുമാറില്‍നിന്ന് പിടിച്ചെടുത്ത പണത്തില്‍നിന്നാണ് പ്രതിഫലം നല്‍കിയതെന്നും അറസ്റ്റിലായ എസ്.ഐ കെ.എ. സാബു ക്രൈംബ്രാഞ്ചിനു മൊഴി നല്കി.
നിരന്തര മർദനത്തെ തുടർന്ന് നടക്കാനോ എഴുന്നേറ്റ് നിൽക്കാനോ ഇരിക്കാനോ കാൽ അനക്കാനോ പറ്റാത്ത വിധം അവശനായപ്പോഴാണ് രാജ്കുമാറിനെ 15ന് രാത്രി ഒമ്പതരക്ക് അറസ്റ്റ് രേഖപ്പെടുത്തി 16ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഇതിനു മുന്നോടിയായിരുന്നു ഉഴിച്ചിൽ ചികിത്സ. ഫലം കാണാതെ വന്നതോടെ 15ന് രാത്രി 12ന് രാജ്കുമാറിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16ന് രാത്രി 9.30ഓടെ ഡിസ്ചാർജ് ചെയ്താണ് കോടതിയിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
