തിരുവനന്തപുരം: ആരോഗ്യവകുപ്പ് മുൻ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചു. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളിൽ മാർഗനിർദേശം നൽകാനാണ് നിയമനമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വസ് മേത്തയുടെ ഉത്തരവിൽ പറയുന്നു.
രാജീവ് സദാനന്ദെൻറ സേവനം സൗജന്യമായി ലഭിക്കുമെന്നും ടൂറിസം വകുപ്പിൽനിന്ന് വാഹനം നൽകുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി ചേർന്നാകും രാജീവ് സദാനന്ദെൻറ പ്രവർത്തനം.