Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജീവ് ചന്ദ്രശേഖർ...

രാജീവ് ചന്ദ്രശേഖർ ബി.ജെ.പി അധ്യക്ഷനാകാൻ ഏക കാരണം സമ്പത്ത്; രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഒന്നും ചെയ്തിട്ടില്ല -പ്രിയങ്ക് ഖാർഗെ

text_fields
bookmark_border
രാജീവ് ചന്ദ്രശേഖർ ബി.ജെ.പി അധ്യക്ഷനാകാൻ ഏക കാരണം സമ്പത്ത്; രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഒന്നും ചെയ്തിട്ടില്ല -പ്രിയങ്ക് ഖാർഗെ
cancel

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലെ ബി.ജെ.പി അധ്യക്ഷനാക്കിയതിന്റെ ഏക കാരണം അദ്ദേഹത്തിന്റെ സാമ്പത്തിക സ്വാധീനമാണെന്ന് കർണാടക ഐ.ടി-ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ. ബംഗളൂരുവിൽ ഒരു വ്യവസായി എന്ന നിലയിലോ, രാഷ്ട്രീയക്കാരൻ എന്ന നിലയിലോ, ഭരണതന്ത്രജ്ഞൻ എന്ന നിലയിലോ അദ്ദേഹം സജീവമായി എന്തെങ്കിലും ചെയ്തതായി താൻ കണ്ടിട്ടില്ലെന്നും അദ്ദേഹത്തെക്കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് എന്ത് പ്രയോജനമാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

രാജീവ് ചന്ദ്രശേഖർ ഐ.ടി, ഇലക്ട്രോണിക്സ് കേന്ദ്ര മന്ത്രിയായിരുന്ന സമയത്ത് കർണാടകയിലെ ഐ.ടി മേഖലയ്ക്ക് ലഭിച്ച സംഭാവനകളും വളർച്ചയും വട്ടപ്പൂജ്യമായിരുന്നു. ഇവിടെ ചീഫ് ഇലക്ഷൻ കമീഷണറും ഇലക്ഷൻ കമീഷനും ബി.ജെ.പിയുമായി ഒത്തുതീർപ്പിലെത്തിയിരിക്കുകയാണെന്ന് പറയാതെ വയ്യ. സാമ്പത്തിക സ്വാധീനവും ബി.ജെ.പിയുടെ സഹകരണവുമാണ് ഇവിടെ രാജീവ് ചന്ദ്രശേഖറിന്റെ സത്യവാങ്മൂലം ഇവിടെ സ്വീകാര്യമായത്. സുതാര്യമായ ഏതൊരു ഗവർൺമെന്റും അദ്ദേഹത്തിന്റെ സത്യവാങ്മൂലം ചവറ്റുകൊട്ടയിൽ തള്ളപ്പെടുമായിരുന്നു. ബി.ജെ.പിയും എൽ.ഡി.എഫും ഇലക്ഷൻ കമീഷനും ഇവിടെ ഒത്തുകളിക്കുകയാണെന്ന് ഈ കാര്യത്തിലൂടെ വളരെ വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

200 കോടി രൂപയുടെ ആസ്തി ഞാൻ വെളിപ്പെടുത്താതിരുന്നിരുന്നെങ്കിൽ എന്താണ് സംഭവിക്കുമായിരുന്നതെന്ന് ഒന്ന് ആലോചിച്ചു നോക്കൂ - അവർ അപ്പോഴും മിണ്ടാതിരിക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. അതുകൊണ്ടാണ് ചീഫ് ഇലക്ഷൻ കമീഷണറെ നിയമപരമായി ഉത്തരവാദിയാക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുന്ന ഒരു ഭേദഗതി എൻ.ഡി.എക്ക് കീഴിലുള്ള സർക്കാർ കൊണ്ടുവന്നത്. അവർ ഇലക്ഷൻ കമീഷന്റെ പങ്ക് പൂർണമായും ഇല്ലാതാക്കുകയും നിയമത്തെ തന്നെ ദുർബലപ്പെടുത്തുകയും ചെയ്യുകയാണുണ്ടായത്. എന്നാൽ, ഇലക്ഷൻ കമീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണെങ്കിലും, അത് ഒരിക്കലും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajeev ChandrasekharPriyank khargecritismKerala Assembly Election 2026
News Summary - Rajiv Chandrashekhar's only reason for becoming BJP president is wealth; he has done nothing as a politician - Priyank Kharge
Next Story