നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരം ബി.ജെ.പിയും യു.ഡി.എഫും തമ്മിലെന്ന് രാജീവ് ചന്ദ്രശേഖർ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും കോൺഗ്രസുമായാണ് മത്സരമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ചന്ദ്രശേഖർ ഇതു പറഞ്ഞത്. കേരളത്തിൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരാനുള്ള സാധ്യത പുജ്യം മാത്രമാണ്. ഭരണവിരുദ്ധ വികാരം അത്രത്തോളമുണ്ട്. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുപിടിക്കുന്നതിനുള്ള സി.പി.എമ്മിന്റെ ഒരു ശ്രമവും നടക്കില്ല. യുവാക്കളുടെ വോട്ടും സി.പി.എമ്മിന് ലഭിക്കില്ല, എസ്.എഫ്.ഐക്കാർപോലും സി.പി.എമ്മിന് വോട്ടു ചെയ്യില്ല.
എൻ.ഡി.എ എത്ര സീറ്റ് നേടുമെന്ന് പ്രവചിക്കാനില്ലെങ്കിലും കേരളത്തിൽ ബി.ജെ.പി വിജയിക്കുന്ന തരത്തിലുള്ള മത്സരം കാഴ്ചവെക്കും, എല്ലാ മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാർഥികളുണ്ടാകും. മുസ്‍ലിംകൾ ഉൾപ്പെടയുള്ളവർ സ്ഥാനാർഥികളാവുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബി.ജെ.പജയുടേത് വർഗീയ രാഷ്ട്രീയമാണെന്ന് എതിരാളികൾ ആരോപിക്കുന്നതിനെ മറികടക്കാനാണോ വികസന രാഷ്ട്രീയം ഉയർത്തുന്നതെന്ന ചോദ്യത്തിന് വാജ്പേയി മുതൽ മോദി വരെ ഒരു ബി.ജെ.പി നേതാവിൽനിന്നും വർഗീയ പരാമർശങ്ങളോ നിർദേശങ്ങളോ ഉണ്ടായിട്ടില്ലെന്നും എന്നാൽ, നാടിന്റെ ചരിത്രത്തിലും സംസ്കാരത്തിലും പൈതൃകത്തിലും അഭിമാനം കൊള്ളുന്ന പാർട്ടിയാണെന്നും അത് പരസ്യമായി പറയുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

