അമ്മത്തണലായി രാഗിണി ഇപ്പോഴുമുണ്ട്, ഷഫീഖിനരികെ
text_fieldsതൊടുപുഴ: ‘വാവാച്ചിയാണ് എനിക്കെല്ലാം...അത് കഴിഞ്ഞേ ഉള്ളൂ മറ്റെന്തും’. ഇതുകേട്ട് രാഗിണിയുടെ മടിയിലിരുന്ന് കുഞ്ഞുഷഫീഖ് ചിരിക്കും. പിന്നെ കവിളിൽ അരുമയോടെ തലോടും. മരുന്നിനൊപ്പം സ്നേഹവും കരുതലുമായി ഇൗ പോറ്റമ്മ അഞ്ചുവർഷമായി കാത്തിരിക്കുകയാണ് ഷഫീഖ് സ്വന്തം കാലിൽ നടക്കുന്നതു കാണാൻ.
ഷഫീഖിനെ ഒാർമയില്ലെ. പിതാവിെൻറയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിൽ ഗുരുതര പരിക്കേറ്റ് കേരളത്തിെൻറ കരളലിയിച്ച കുഞ്ഞിനെ. 2013 ജൂലൈ 15നായിരുന്നു ആ വാർത്ത പുറത്തുവന്നത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുേമ്പാൾ ജീവെൻറ നേരിയ മിന്നലാട്ടങ്ങളെ ആ കുഞ്ഞുശരീരത്തിൽ ഉണ്ടായിരുന്നുള്ളൂ. കുട്ടിയെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോഴാണ് കൂട്ടിരിപ്പിനായി സാമൂഹികക്ഷേമ വകുപ്പ് അംഗൻവാടി ജീവനക്കാരിയായ രാഗിണിയെ ചുമതലപ്പെടുത്തിയത്. 102 ദിവസത്തെ ആശുപത്രി വാസം. അത്യാഹിത വിഭാഗത്തിനു പുറത്ത് ഷഫീഖിനായി രാഗിണി ദിവസങ്ങളോളം കണ്ണീരും പ്രാർഥനകളുമായി നിലയുറപ്പിച്ചു. ചികിത്സ ഗുണം ചെയ്തുതുടങ്ങിയതോടെ നാലുവയസ്സുകാരെൻറ പരിചരണം അവർ ഏറ്റെടുത്തു. ആ വാത്സല്യവും സാമീപ്യവും മൂലം ഷഫീഖ് പതിയെ ജീവിതത്തിലേക്ക് പിച്ചവെച്ചുതുടങ്ങി. എങ്കിലും തലക്കും ശരീരത്തിലുമേറ്റ ക്ഷതം അവെൻറ വളർച്ചയെത്തന്നെ പ്രതികൂലമായി ബാധിച്ചിരുന്നു.
സര്‍ക്കാര്‍ നിയോഗിച്ച അമ്മയുടെ സാമീപ്യം ഇനിയും വേണമെന്ന് ഡോക്ടര്‍മാർ നിർദേശിച്ചതോടെ വഞ്ചിക്കവല സ്വധര്‍ ഹോമിലും വെല്ലൂരിലെ രണ്ടാംഘട്ട ചികിത്സയിലും ഇവർ ഷഫീഖിനൊപ്പം ഉണ്ടായിരുന്നു. ചികിത്സക്കുശേഷം ഷഫീഖിെൻറ ചുമതല ശിശുക്ഷേമ സമിതി ഏറ്റെടുത്തു. പിന്നീട് സംരക്ഷിക്കാനായി പെരുമ്പിള്ളിച്ചിറയിലെ അൽ-അസ്ഹർ ആശുപത്രിയെ ഏൽപിച്ചു. അപ്പോഴും അവനൊപ്പം ചെലവഴിക്കാൻ തന്നെ അനുവദിക്കണമെന്ന ആഗ്രഹം രാഗിണി അധികൃതരോട് പങ്കുവെച്ചു. ആശുപത്രി അധികൃതരും അനുമതി നൽകിയതോടെ അഞ്ചുവർഷമായി രാഗിണി ഷഫീഖിെൻറ ‘അമ്മ’യാണ്.
ഷഫീഖ് രാഗിണിയെ അമ്മയെന്നും രാഗിണി അവനെ വാവാച്ചിയെന്നുമാണ് വിളിക്കുന്നത്. ഇക്കാലത്തിനിടെ തിരികെ വീട്ടിൽ പോകാൻ, മാതാപിതാക്കളെയും ബന്ധുക്കളെയും കാണാൻ, വഴിയിലിറങ്ങി നടക്കാൻ പോലും രാഗിണി ഷഫീഖിനെ പിരിഞ്ഞിരുന്നിട്ടില്ല. ഒമ്പത് വയസ്സായെങ്കിലും പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല. അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളജിലെ അമ്മത്താരാട്ട് എന്ന പേരിൽ തയാറാക്കിയ മുറിയിലാണ് ഇവർ കഴിയുന്നത്. ഇതിനിടെ, ഷെഫീഖ് ഒന്നാം ക്ലാസ് പഠനം പൂർത്തിയാക്കി. സ്കൂളിലും രാഗിണി ഒപ്പമുണ്ടാകും.
ഇതുവരെ വിവാഹത്തെക്കുറിച്ചുകൂടി രാഗിണി ചിന്തിച്ചിട്ടില്ല. അടുത്തകാലത്ത് സാമൂഹിക ക്ഷേമവകുപ്പിനുകീഴിൽ ജോലിലഭിച്ചെങ്കിലും ഷഫീഖിനെ വിട്ടുപിരിയാൻ കഴിയാത്തതിനാൽ വേണ്ടെന്നുവെച്ചു. ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡൻറായ പി.എസ്. ഹരിഹരെൻറയും തോട്ടം തൊഴിലാളി ചന്ദ്ര ചിന്നപിള്ളയുടെയും അഞ്ചുമക്കളില്‍ നാലാമത്തെയാളായ രാഗിണി മാതൃസ്നേഹത്തിെൻറ മധുരം നുകരാൻ പത്തുമാസം വയറ്റില്‍ ചുമക്കേണ്ടെന്നുകൂടി കാണിച്ചുതരികയാണ് സ്വന്തം ജീവിതത്തിലൂടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
