Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right'തങ്കു പൂനേ... മിട്ടു...

'തങ്കു പൂനേ... മിട്ടു പൂനേ.. എല്ലാരിക്കും ഇഷ്​ടം താനീ​?''

text_fields
bookmark_border
തങ്കു പൂനേ... മിട്ടു പൂനേ.. എല്ലാരിക്കും ഇഷ്​ടം താനീ​?
cancel
camera_altമന്നാൻ ഭാഷയിൽ ഒന്നാംക്ലാസ്​ പാഠം കുട്ടികളെ പഠിപ്പിക്കുന്നതിന്​ പരിശീലിക്കുന്ന രാജി മോൾ രാജേഷ്

തൊ​ടു​പു​ഴ: ''ത​ങ്കു പൂ​നേ... മി​ട്ടു പൂ​നേ... പൂ​ന​യെ നി​ങ്ങ​ൾ​ക്ക്​ എ​ല്ലാ​രി​ക്കും ഇ​ഷ്​​ടം താ​നീ​? പൂ​ന​ക്ക്​ നി​ങ്ക​ൾ ക​ഞ്ചി കൊ​ടി​ക്കി​ന. ആ.... ​കൂ​റാ​ലും കൂ​രേ​ലും പ​മ്മി പ​മ്മി വ​ര​ണ പൂ​ന​ക്ക്​ എ​ത്തി​ന കാ​ല്​? ആ... ​നാ​ല്​ കാ​ല്...'' സം​സ്ഥാ​ന​ത്ത്​ ഒാ​ൺ​ലൈ​ൻ ക്ലാ​സി​ലൂ​ടെ ത​രം​ഗ​മാ​യ സാ​യി ടീ​ച്ച​റു​ടെ മി​ട്ടു​പൂ​ച്ച​യെ​യും ത​ങ്കു​പൂ​ച്ച​യെ​യും മ​ന്നാ​ൻ ഭാ​ഷ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്താ​നൊ​രു​ങ്ങു​ക​യാ​ണ്​​​ രാ​ജി​മോ​ൾ.

സം​സ്ഥാ​ന​ത്തെ ഗോ​ത്ര​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഒ​ന്നാം​ക്ലാ​സ്​ പ​ഠ​നം അ​വ​രു​ടെ ഭാ​ഷ​യി​ലൂ​ടെ മി​ക​വു​റ്റ​താ​ക്കു​ന്ന​തി​ന്​ സ​മ​ഗ്ര​ശി​ക്ഷ​ കേ​ര​ള​യു​ടെ (എ​സ്.​എ​സ്.​കെ) നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​​ന്​ മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ചി​ത്രീ​ക​ര​ണ​മാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​ഞ്ചു​രു​ളി മ​ന്നാ​ൻ​കു​ടി​യി​ലെ പ്ര​തി​ഭ​കേ​ന്ദ്രം വ​ള​ൻ​റി​യ​റാ​യ​ രാ​ജി​മോ​ൾ രാ​ജേ​ഷാ​ണ്​ മ​ന്നാ​ൻ വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക്​ ക്ലാ​സെ​ടു​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല​ക്ക്​ കീ​ഴി​ലെ അ​ഞ്ചു​രു​ളി മേ​ഖ​ല​യി​ലെ ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ത്തി​ലാ​ണ്​ പ​രി​ശീ​ല​ന​വും ചി​ത്രീ​ക​ര​ണ​വു​മ​ട​ക്കം പു​രോ​ഗ​മി​ക്കു​ന്ന​ത്​. അ​ഞ്ചു​രു​ളി മ​ന്നാ​ൻ​കു​ടി​യി​ലെ ഗോ​ത്ര​വ​ർ​ഗ പ്ര​തി​നി​ധി​ക​ളാ​ണ്​ അ​വ​രു​ടെ ഭാ​ഷ​യി​ൽ​ത​ന്നെ ഒ​ന്നാം​ക്ലാ​സി​ലെ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത്.

ഇ​ടു​ക്കി ജി​ല്ല​യി​ൽ വ​ള​രെ പ്ര​ത്യേ​ക​ത​ക​ളോ​ടു കൂ​ടി​യ ആ​ചാ​രാ​നു​ഷ്​​ഠാ​ന​ങ്ങ​ൾ പി​ന്തു​ട​രു​ന്ന ആ​ദി​വാ​സി സ​മൂ​ഹ​മാ​ണ്​ മ​ന്നാ​ന്മാ​ർ. ത​മി​ഴ്​ ക​ല​ർ​ന്ന മ​ല​യാ​ള​മാ​ണ്​ ഇ​വ​ർ സം​സാ​രി​ക്കു​ന്ന​ത്. ഒ​ട്ടു​മി​ക്ക മ​ന്നാ​ൻ സ​മൂ​ഹാം​ഗ​ങ്ങ​ളും അ​ടി​മാ​ലി, ക​ട്ട​പ്പ​ന, മൂ​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ താ​മ​സി​ക്കു​ന്ന​ത്. ഒ​ന്നാം​ക്ലാ​സി​ൽ ചേ​ർ​ന്ന ഗോ​ത്ര​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നി​ല​വി​ലെ ക്ലാ​സു​ക​ൾ മ​ന​സ്സി​ലാ​ക്കു​ന്ന​തി​ന്​ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ന​ട​ത്തി​യ സ​ർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളി​ൽ പ​ല​രും​ തു​ട​ർ​ക്ലാ​സു​ക​ൾ ല​ഭി​ക്കാ​തെ പ​ഠ​നം ​ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണം ഭാ​ഷ പ്ര​ശ്​​ന​മാ​ണെ​ന്ന്​ ക​​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​ത്ത​വ​ണ ഓ​ൺ​ലൈ​ൻ ക്ലാ​സി​ലും ഈ ​ബു​ദ്ധി​മു​ട്ട്​ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ച​തോ​ടെ​യാ​ണ്​​ ഇ​വ​ർ​ക്ക്​ ത​ന​ത് ഭാ​ഷ​യി​ൽ ഓ​ൺ​ലൈ​ൻ പാ​ഠ്യ​പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത്​ ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ലാ​യി 10 ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട്​ ക്ലാ​സു​ക​ളു​െ​ട ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​ക്ടേ​ഴ്സ് ചാ​ന​ലി​ൽ ക്ലാ​സു​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യും. പ​ഠ​ന​ത്തി​ൽ മു​ഴു​വ​ൻ ഗോ​ത്ര​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന്​ എ​സ്.​എ​സ്.​കെ ഇ​ടു​ക്കി ജി​ല്ല പ്രോ​ജ​ക്​​ട്​ കോ​ഒാ​ഡി​നേ​റ്റ​ർ ഡി. ​ബി​ന്ദു​മോ​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajimol RajeshSamagra Siksha Kerala
News Summary - Rajimol Rajesh Samagra Siksha Kerala
Next Story