എം.ബി. രാജേഷിെൻറ ഭാര്യയുടെ നിയമനം; അന്വേഷണത്തിന് വിജിലൻസ് ഗവർണറുടെ അനുമതി തേടി
text_fieldsതിരുവനന്തപുരം: മുൻ എം.പി എം.ബി. രാജേഷിെൻറ ഭാര്യ നിനിത കണിച്ചേരിയെ കാലടി സംസ്കൃത സർവകലാശാലയിൽ മെറിറ്റ് അട്ടിമറിച്ച് അസിസ്റ്റൻറ് പ്രഫസറായി നിയമിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് വിജിലൻസ് ഗവർണറുടെ അനുമതി തേടി. ഇതിെൻറ ഭാഗമായി ഗവർണറുടെ അനുമതിക്കായി വിജിലൻസ് ഡയറക്ടർ സർക്കാറിന് കത്ത് നൽകി.
നിയമനത്തിന് വൈസ്ചാൻസലറാണ് ഉത്തരവാദിയെന്ന് ആരോപണമുള്ളതിനാൽ അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമാണ്. വി.സിയുടെ നിയമനാധികാരി ചാൻസലറാണെന്നിരിക്കെ മുൻകൂർ അനുമതി വേണമെന്ന നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് ഡയറക്ടർ സർക്കാറിന് കത്ത് നൽകിയത്.
വിവാദനിയമനത്തിനെതിരെ സേവ് യൂനിേവഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. സെലക്ഷൻ കമ്മിറ്റിയിലെ വിഷയ വിദഗ്ധരായ മൂന്നുപേർ നൽകിയ മാർക്ക് അട്ടിമറിച്ചാണ് രാജേഷിെൻറ ഭാര്യക്ക് നിയമനം നൽകിയതെന്നാണ് ആരോപണം ഉയർന്നത്.

