മൃതദേഹത്തിൽ 80ഒാളം മുറിവുകൾ
text_fieldsകഴക്കൂട്ടം: രാജേഷിെൻറ മൃതദേഹത്തിൽ എൺപതോളം മുറിവുകൾ. നിരവധി വെട്ടുകളാണ് ശരീരത്തിലേറ്റിരുന്നത്. ശ്രീകാര്യം കരിമ്പുകോണത്ത് പ്രവർത്തിക്കുന്ന ശാഖയിലെ മുഖ്യകാര്യവാഹകായിരുന്നു കൊല്ലപ്പെട്ട രാജേഷ്.
ശനിയാഴ്ച ശാഖകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യ ആക്രമണത്തിൽ നിലത്തുവീണ രാജേഷിനെ അക്രമി സംഘം വളഞ്ഞിട്ടുവെട്ടി. ഇടതുകൈപ്പത്തി വെട്ടിമാറ്റി പറമ്പിലേക്ക് വലിച്ചെറിഞ്ഞു. സംഭവം കണ്ട് ഭയന്ന് നിലവിളിച്ച കടയുടമയെ സംഘം ആക്രമിക്കാൻ മുതിർെന്നങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
