Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജേഷ്​വധം:...

രാജേഷ്​വധം: ‘പറന്നിറങ്ങി’ കൊല നടത്തി മുഖ്യപ്രതി വിദേശത്തേക്ക്​ മടങ്ങി!

text_fields
bookmark_border
രാജേഷ്​വധം: ‘പറന്നിറങ്ങി’ കൊല നടത്തി മുഖ്യപ്രതി വിദേശത്തേക്ക്​ മടങ്ങി!
cancel

തിരുവനന്തപുരം: മുൻ റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. അലിഭായ് എന്ന ആളാണ് വിദേശത്തേക്ക് രക്ഷപ്പെട്ടത്. ഇക്കാര്യം അന്വേഷണ സംഘവും സ്ഥിരീകരിച്ചിട്ടുണ്ട്​. മറ്റു രണ്ടു പ്രതികളായ ‘കായംകുളം അപ്പുണ്ണി’, സ്ഫടികം എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ്​ പറഞ്ഞു. കൊച്ചിയിലും ഖത്തറിലും റേഡിയോ ജോക്കിയായിരുന്ന മടവൂര്‍ പടിഞ്ഞാറ്റേല ആശാഭവനില്‍ രാജേഷി​​​െൻറ കൊലപാതകം​ സിനിമാക്കഥയെ വെല്ലുന്നതാണ്​. 

ഖത്തറില്‍നിന്നെത്തി കൊലനടത്തി തിരികെ ഖത്തറിലേക്ക്​ മടങ്ങുകയായിരുന്നു അലിഭായ്​​. കൈകാലുകൾ വെട്ടാനുള്ള ക്വ​േട്ടഷൻ കൊലപാതകത്തിൽ കലാശിക്കുകയായിരു​െന്നന്നാണ്​ പൊലീസി​​​െൻറ അനുമാനം. അലിഭായി ഇയാളുടെ യഥാർഥ പേരാണോയെന്ന്​ സ്​ഥിരീകരിച്ചിട്ടില്ല.

27ന്​ പുലർച്ച രണ്ടരയ്ക്കാണ്​ രാജേഷ് കൊല്ലപ്പെടുന്നത്.  26ന് വൈകീട്ടാണ് അലിഭായ്​ എന്ന ഓച്ചിറക്കാരന്‍ എത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങി ക്വട്ടേഷന്‍ സംഘത്തിലെ മറ്റു രണ്ടുപേരെ കൂടെക്കൂട്ടി കിളിമാനൂരിന് സമീപം മടവൂരിലേക്ക് എത്തുകയായിരുന്നു. ​രാജേഷിനെ വെട്ടിയതും അലിഭായ്​ തന്നെയാണെന്നാണ്​ വിലയിരുത്തൽ. 

കൊലയ്ക്ക് ശേഷം നേരേ കായംകുളത്തേക്ക് സംഘം പോയി. സംഘത്തിലെ മൂന്നാമനെ അവിടെനിന്ന്​ പറഞ്ഞുവിട്ട്​ അലിഭായിയും അപ്പുണ്ണിയും നേരേ തൃശൂരിലേക്ക്​ പോയി. അവിടെനിന്ന് ബംഗളൂരു വഴി ഡല്‍ഹിയിലെത്തി. അപ്പുണ്ണി അവിടെനിന്ന് അലിഭായിയോടൊപ്പമുള്ള യാത്ര അവസാനിപ്പിച്ചു. അലിഭായ്​ നേരെ കാഠ്മണ്ഡ‍ുവിലേക്കും അവിടെനിന്ന് ഖത്തറിലേക്കും മടങ്ങിയെന്നാണ്​ പൊലീസി​​​െൻറ അനുമാനം. 

ക്വട്ടേഷന്‍ അലിഭായിയെ ഏല്‍പിക്കുന്നത് രാജേഷുമായി അടുപ്പമുള്ള ഖത്തറിലെ സ്ത്രീയുടെ മുന്‍ഭര്‍ത്താവാണ്. അലിഭായിയാണ് ഖത്തറില്‍തന്നെയുള്ള കായംകുളംകാരനായ അപ്പുണ്ണിയെയും സംഘത്തില്‍ കൂട്ടുന്നത്. മൂന്നു മാസത്തോളം നീണ്ട ആസൂത്രണമായിരുന്നു പിന്നീട്. രാജേഷിനെ നിരീക്ഷിക്കാനായി ആദ്യം അപ്പുണ്ണി വിദേശത്തുനിന്ന്​ നാട്ടിലെത്തി. ഫെബ്രുവരിയിൽ കേരളത്തിലെത്തിയ അപ്പുണ്ണി രാജേഷി​​​െൻറ നീക്കങ്ങൾ നിരീക്ഷിച്ചുപോന്നു. 

 
പ്രതികളെ ‘കുടുക്കിയത്’വാഹനത്തി​​​െൻറ അമിതവേഗം 
തിരുവനന്തപുരം: രാജേഷ്​ വധത്തിൽ പ്രതികളെക്കുറിച്ച്​ ദിവസങ്ങൾക്കുള്ളിൽ തന്നെ പൊലീസിന്​ വിവരം ലഭിച്ചതിനു പിന്നിൽ വാഹനത്തി​​​െൻറ അമിതവേഗം. വാടകക്കെടുത്ത കാറിലെത്തിയാണ്​ സംഘം കൊലപാതകം നടത്തിയത്​. കാറി​​​െൻറ സി.സി ടി.വി ദൃശ്യമുണ്ടായിരുന്നെങ്കിലും ഇരുട്ടായതിനാൽ  നമ്പർ വ്യക്തമായിരുന്നില്ല. കാർ പൊലീസ് തിരിച്ചറിഞ്ഞതാണ്​ ക്വട്ടേഷന്‍ സംഘത്തെ തിരിച്ചറിയാന്‍ ഇടയാക്കിയത്​. 

വ്യാജനമ്പർ പതിച്ച കാറിലാണ്​ കൊല നടത്താനായി സംഘമെത്തിയത്. കൊലയ്ക്ക് ശേഷം കരുനാഗപ്പള്ളിയിലെത്തി യഥാര്‍ഥ നമ്പര്‍ പതിച്ചു. അതിനുശേഷം അമിതവേഗത്തിലാണ് പോയത്. ഇതോടെ രണ്ടിടത്ത് മോട്ടോര്‍ വാഹനവകുപ്പി​​​െൻറ കാമറയില്‍ ദൃശ്യം പതിഞ്ഞു. കൊലയാളികളെത്തിയ ചുവന്ന കാര്‍ അന്വേഷിച്ച സംഘം വഴിയോരത്തെ കാമറകള്‍ പരിശോധിച്ചപ്പോൾ ദൃശ്യം ശ്രദ്ധയില്‍പെട്ടു. തുടർന്നാണ്​ കാര്‍ വാടകയ്ക്ക് നല്‍കിയവരെ ചോദ്യം ചെയ്തതോടെ പ്രതികളെ തിരിച്ചറിഞ്ഞത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsrajesh murderMadavoor Murder
News Summary - Rajesh murder -kerala news
Next Story