രാജേഷ് വധം: രണ്ടാം പ്രതി മുഹമ്മദ് സാലിഹ് റിമാൻഡിൽ
text_fieldsആറ്റിങ്ങല്‍: മുൻ റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ അലിഭായിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മടവൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷിനെ(34) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടാംപ്രതിയായ ജെ. മുഹമ്മദ് സാലിഹ് ജലാലിനെ(26)യാണ് ആറ്റിങ്ങല്‍ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. തെളിവെടുപ്പിനും മറ്റുമായി ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് വ്യാഴാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. ഓച്ചിറ നായരമ്പരത്ത് സ്വദേശിയും ഖത്തറില്‍ വ്യാപാരിയുമായ സത്താറിെൻറ ക്വട്ടേഷന്‍ ഏറ്റെടുത്താണ് മുഹമ്മദ് സാലിഹ് കൂട്ടാളികളുമായി ചേര്‍ന്ന് കൊല നടത്തിയതെന്ന് റൂറല്‍ എസ്.പി അശോകുമാര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളാണ് അറസ്റ്റിലുള്ളത്. അതില്‍ രണ്ടാം പ്രതിയാണ് മുഹമ്മദ് സാലിഹ്. ഇയാൾക്ക് അലിഭായി എന്ന് വിളിപ്പേരില്ലെന്ന് എസ്.പി പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്യുന്നതിെൻറ ഭാഗമായി, അപ്പുണ്ണിയുടെ ചാത്തന്‍സ് ചങ്ക്സ് വാട്സ്ആപ് ഗ്രൂപ്പില്‍ ചേര്‍ന്നപ്പോള്‍ ആൾ അറിയാതിരിക്കാന്‍ അങ്ങനെ ഒരു പേര് സ്വീകരിച്ചതാണെന്ന് ചോദ്യം ചെയ്യലില്‍ സാലിഹ് സമ്മതിച്ചു.ഇയാളെ കൂടാതെ കഴിഞ്ഞ ദിവസം പിടിയിലായ നാലാം പ്രതി കരുനാഗപ്പള്ളി പുത്തന്‍ തെരുവ് കൊച്ചയ്യത്ത് തെക്കതില്‍ വീട്ടില്‍ കെ. തന്‍സീര്‍ (24)നെയും ബുധനാഴ്ച കോടതി റിമാൻഡ് ചെയ്തു.
അഞ്ചാംപ്രതി കുണ്ടറ ചെറുമൂട് എല്‍.എസ്. നിലയത്തില്‍ സ്ഫടികം എന്നു വിളിക്കുന്ന സ്വാതി സന്തോഷ് (23), ആറാം പ്രതിയും സ്വകാര്യ ബസ് ജീവനക്കാരനുമായ കൊല്ലം ശക്തികുളങ്ങര കുന്നിന്മേല് ചേരിയില്‍ ആലാട്ട് തെക്കതില്‍ വീട്ടില്‍നിന്ന് കുരീപ്പുഴ ചേരിയില്‍ വള്ളിക്കീഴ് എച്ച്.എസ്.എസിന് സമീപം വാടകക്ക് താമസിക്കുന്ന സനു (33), എൻജിനീയറിങ് ബിരുദധാരിയായ കൊല്ലം ഓച്ചിറ മേമന വലിയകുളങ്ങര എം.എ കോര്‍ട്ടില്‍ യാസിന് (23) എന്നിവരും റിമാൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
