രാജേഷ് വധം: മുഖ്യപ്രതികളെ തേടി പൊലീസ് വിദേശത്തേക്ക്
text_fieldsതിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷിെൻറ കൊലപാതകം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് വിദേശത്തേക്ക് പോകും. അന്വേഷണസംഘം സർക്കാറിെൻറ അനുമതി തേടിയതായാണ് വിവരം. അനുമതി ലഭിക്കുന്ന മുറക്ക് സംഘാംഗങ്ങളിൽ ചിലർ ഖത്തറിലേക്ക് പോകും. കൊലക്ക് പിന്നിൽ ഗൾഫിൽനിന്നുള്ള ക്വേട്ടഷനാണെന്നും മുഖ്യപ്രതി ഖത്തറിലേക്ക് മടങ്ങിയെന്നുമുള്ള വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം. ക്വേട്ടഷൻ സംബന്ധിച്ച കാര്യത്തിൽ പൊലീസ് ആശയക്കുഴപ്പത്തിലാണ്. രാേജഷുമായി അടുപ്പമുണ്ടായിരുന്ന സ്ത്രീയുടെ ഭർത്താവ് നൽകിയ ക്വേട്ടഷനാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. യുവതിയുടെ സംഭാഷണത്തിലെ വൈരുധ്യമാണ് പൊലീസിനെ ഇപ്പോൾ കുഴക്കുന്നത്.
ആലപ്പുഴ സ്വദേശിനിയുടെ ഭർത്താവായ വ്യവസായിയാണ് അലിഭായി എന്ന സാലിഹിന് ക്വേട്ടഷൻ നൽകിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, അന്വേഷണത്തിൽ വ്യവസായി സാമ്പത്തികമായി തകർന്ന അവസ്ഥയിലാണെന്നും അഞ്ച് ലക്ഷം റിയാലിെൻറ കടക്കാരനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആ സാഹചര്യത്തിൽ ക്വേട്ടഷൻ തുക നൽകിയതാരെന്നതും സംശയകരമാണ്. അലിഭായി വ്യവസായിയുടെ ജിംനേഷ്യത്തിലെ ഇൻസ്ട്രക്ടറാണ്. സ്ത്രീയുമായി അലിഭായിക്കും നല്ല സൗഹൃദമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. അതിനാൽ സ്ത്രീയെ നേരിൽ കണ്ട് കാര്യങ്ങൾ ചോദിക്കുകയാണ് പൊലീസിെൻറ ലക്ഷ്യം.
സാമ്പത്തിക ഇടപാടുകളുടെ പേരിൽ വ്യവസായിക്കും യുവതിക്കും ഖത്തറിൽനിന്ന് പുറത്തേക്ക് പോകുന്നതിന് നിരോധമുണ്ട്. വ്യവസായിയുടെ അഭിമുഖം ഗൾഫിലെ എഫ്.എം റേഡിയോ സംപ്രേഷണം ചെയ്തിട്ടുണ്ട്. യുവതിയുമായുള്ള വിവാഹബന്ധം താൻ മൂന്നുമാസം മുമ്പ് വിച്ഛേദിച്ചുവെന്നും രണ്ട് പെൺമക്കളുമായാണ് താൻ കഴിയുന്നതെന്നുമാണ് അയാൾ വ്യക്തമാക്കുന്നത്. സാലിഹ് ഖത്തറിൽ തന്നെയുണ്ടെന്നും പറയുന്നു.
രാജേഷിെൻറ കൊലക്ക് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന നിലയിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞദിവസം ഇൗ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത സജുവിനെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തിട്ടുണ്ട്. മറ്റൊരു പ്രതിയായ അപ്പുണ്ണിയെ പിടികൂടാൻ ശ്രമം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
