മടവൂർ രാജേഷ് വധം: വെട്ടുകത്തിയും വടിവാളും കണ്ടെത്തി
text_fieldsകരുനാഗപ്പള്ളി: മുൻ റേഡിയോ ജോക്കി മടവൂർ രേജഷിനെ കൊലപ്പെടുത്താൻ ഉപേയാഗിച്ച വടിവാളും വെട്ടുകത്തിയും കരുനാഗപ്പള്ളി കന്നേറ്റി പാലത്തിനു സമീപം കായലിൽനിന്ന് കണ്ടെടുത്തു. ബുധനാഴ്ച പുലർച്ച കായലിൽ കോസ്റ്റ് ഗാർഡിെൻറയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. രാജേഷ് വധത്തിലെ മുഖ്യസൂത്രധാരനായ ഓച്ചിറ സ്വദേശി അലിഭായി എന്ന മുഹമ്മദ് സാലിഹ് (26), കൂട്ടാളി കുലശേഖരപുരം പുത്തൻതെരുവ് സ്വദേശി തൻസീർ (24) എന്നിവരെ സ്ഥലത്തെത്തിച്ചായിരുന്നു തിരച്ചിൽ.
കൊലക്ക് ഉപയോഗിച്ചിരുന്ന മാരകായുധങ്ങളും രക്തം പുരണ്ട വസ്ത്രങ്ങളും കൃത്യം നിർവഹിച്ച് മടങ്ങുമ്പോൾ കന്നേറ്റി പാലത്തിൽനിന്ന് കായലിലേക്ക് വലിച്ചെറിെഞ്ഞന്നായിരുന്നു പ്രതികൾ മൊഴി നൽകിയത്. കണ്ടെടുത്ത വടിവാളിെൻറ മൂർച്ചയുള്ള ഭാഗം അടർന്നുമാറിയിട്ടുണ്ട്. പ്രതികൾ സംഭവ സമയത്ത് ധരിച്ചിരുന്ന രക്തംപുരണ്ട വസ്ത്രങ്ങൾ കണ്ടെത്താനായില്ല. കൊല നടത്തിയ ശേഷം ഓച്ചിറയിലേക്ക് മടങ്ങിയ സംഘം കൊലക്ക് ഉപയോഗിച്ച ആയുധങ്ങൾ ചവറക്കായലിൽ ഉപേക്ഷിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ, ഈ കായലിനെ ക്കുറിച്ച് വ്യക്തമായ ധാരണയുള്ള അലിഭായി ചവറ പാലത്തിൽ കാർ നിർത്തിയപ്പോൾ ആയുധങ്ങൾ അവിടെ ഉപേക്ഷിക്കുന്നത് അപകടമാണെന്ന് കൂടെയുണ്ടായിരുന്നവരെ ബോധ്യപ്പെടുത്തി. തുടർന്നാണ് കന്നേറ്റി പാലത്തിൽ എത്തിയപ്പോൾ വസ്ത്രങ്ങളും വാളും കാറിലിരുന്നുതന്നെ കായലിലേക്ക് വലിച്ചെറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
