ഉദയഭാനു ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്
text_fieldsതൃശൂർ/ചാലക്കുടി: പരിയാരത്ത് വസ്തു ഇടപാടുകാരൻ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴാം പ്രതി സി.പി. ഉദയഭാനുവിനെ അന്വേഷണസംഘം ചോദ്യം ചെയ്തു തുടങ്ങി.
തിങ്കളാഴ്ച രാവിലെ ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കിയ ഉദയഭാനുവിനെ വ്യാഴാഴ്ച രാവിലെ 11ന് തിരികെ ഹാജരാക്കാൻ നിർദേശിച്ച് മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. നടപടി പൂർത്തിയാക്കി മൂന്നരയോടെ ജയിലിൽ നിന്നും ഉദയഭാനുവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
ചാലക്കുടി ഡിവൈ.എസ്.പി ഓഫിസിലെത്തിച്ച ഉദയഭാനുവിനെ പ്രത്യേക അന്വേഷണ സംഘം മേധാവി ഡിവൈ.എസ്.പി എസ്. ഷംസുദ്ദീെൻറ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടങ്ങി. നേരത്തെ തയാറാക്കിയ ചോദ്യാവലി പരിഷ്കരിച്ചാണ് ചോദ്യം ചെയ്യൽ.
നേരത്തെ നൽകിയ മറുപടി തന്നെയാണ് ഉദയഭാനു നൽകുന്നതെന്നും, ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. തിങ്കളാഴ്ച വൈകുവോളവും അേന്വഷണ സംഘം കൊലപാതകത്തിെൻറ ഗൂഢാലോചനയെ അറിയാനുള്ള ശ്രമം തുടർന്നു.
രാജീവുമായുള്ള ഇടപാടും ബന്ധവും, ചക്കര ജോണിയും രഞ്ജിത്തും തമ്മിലുള്ള ബന്ധം, കൊലപാതക സാഹചര്യം എന്നീ ചോദ്യങ്ങളോട് ഉദയഭാനു നിസ്സഹകരിക്കുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു. വസ്തു ഇടപാടുമായി രാജീവിനോട് ബന്ധമുണ്ടായിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
