Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇവിടെ തന്നെ മത്സരിക്കണം എന്നാണ് ആഗ്രഹം'; നേമത്ത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് രാജീവ് ചന്ദ്രശേഖർ

text_fields
bookmark_border
Rajeev Chandrashekar
cancel
camera_alt

ബി.ജെ.പി സംസഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കുന്നു 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തലസ്ഥാനത്ത് പ്രചാരണം ആരംഭിച്ച് ബി.ജെ.പി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നേമം മണ്ഡലത്തിൽ ചുവരെഴുതി പ്രചാരണ നടപടികൾക്ക് തുടക്കം കുറിച്ചത്. ഔദ്യോഗികമായി സ്ഥാനാർഥി പട്ടിക പുറത്തുവന്നിട്ടില്ലാത്ത സാഹചര്യത്തിൽ സ്ഥാനാർഥിയുടെ പേര് ഒഴുവാക്കിയാണ് പ്രചാരണം ആരംഭിച്ചിട്ടുള്ളത്.

കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്ന നേമത്ത് മത്സരിക്കാൻ താൽപര്യമുണ്ടെന്നും പാർട്ടി അനുവദിച്ചാൽ മത്സരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം മാസങ്ങൾക്ക് മുമ്പ് തന്നെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാത്തതിനാൽ തന്നെ മാറ്റ് പാർട്ടികളും മുന്നണികളും സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടിട്ടില്ല. രാജീവ് ചന്ദ്രശേഖർ പരസ്യമായി മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതോടെ ശക്തമായ സ്ഥാനാർഥികളെ മത്സരിപ്പിക്കാനാകും ഇരു മുന്നണികളുടെയും തീരുമാനം. ഇതോടെ കടുത്ത മത്സരത്തിന് ഒരുങ്ങുകയാണ് നേമം നിയോജക മണ്ഡലം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajeev Chandrasekhar starts BJP's campaign in Nemoth
Next Story