Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിദ്ധാർത്ഥന്‍റെ മരണം: കേസ് ഇതുവരെ സി.ബി.ഐക്ക് കൈമാറിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ

text_fields
bookmark_border
സിദ്ധാർത്ഥന്‍റെ മരണം: കേസ് ഇതുവരെ സി.ബി.ഐക്ക് കൈമാറിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ
cancel

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഇതുവരെ സംസ്ഥാന സർക്കാർ സി.ബി.ഐക്ക് കൈമാറിയിട്ടില്ലെന്ന് ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ.

കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് കേരള സർക്കാർ ഉറപ്പ് നൽകിയതാണ്. ഇന്നുവരെ കേസ് സി.ബി.ഐക്ക് കൈമാറിയിട്ടില്ല. സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ സർവകലാശാല തിരിച്ചെടുത്തതും കാണുമ്പോൾ ഇത് തെളിവ് നശിപ്പിക്കുന്നത് പോലെയാണ് തോന്നുന്നത്. സി.ബി.ഐക്ക് കേസ് കൈമാറുന്നതിൽ എന്താണ് താമസമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, കോളേജ് പുറത്താക്കിയ 33 വിദ്യാർഥികളെ തിരിച്ചെടുത്ത പുതുതായി ചുമതലയേറ്റ വൈസ് ചാൻസലർ ഡോ. പി.സി ശശീന്ദ്രന്റെ നടപടി റദ്ദാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകി. സസ്​പെൻഷൻ പിൻവലിച്ചതിൽ ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു. വി.സിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് സിദ്ധാർഥന്‍റെ പിതാവ് ടി. ജയപ്രകാശ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajeev Chandrasekhar says Kerala govt not yet handed over Siddharth death case to CBI
Next Story