Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാര്യമാർ തമ്മിലുള്ള...

ഭാര്യമാർ തമ്മിലുള്ള ബിസിനസ്​ രാഷ്ട്രീയ ധാരണയല്ല -രാജീവ്​ ചന്ദ്രശേഖർ

text_fields
bookmark_border
Rajeev chandrasekhar
cancel

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്‍റെ ഭാര്യയും തന്റെ ഭാര്യയും തമ്മിൽ ബിസിനസ് ഡീൽ ഉണ്ടെങ്കിൽ അത് ബി.ജെ.പി - സി.പി.എം രഹസ്യ ധാരണയാണോയെന്ന്​ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റിന്റെ ജീവനക്കാരും ഇ.പി. ജയരാജന്റെ കുടുംബവും ഒന്നിച്ചുള്ള ചിത്രം പുറത്തുവന്നതിന്​ പിന്നാലെയാണ്​ ബി.ജെ.പി തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാർഥി രാജീവ്​ ചന്ദ്രശേഖറിന്‍റെ പ്രതികരണം.

നിരാമയ ജീവനക്കാർക്കൊപ്പം ഇ.പിയുടെ ഭാര്യയും മകനും നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഇ.പി. ജയരാജനുമായി ബിസിനസ് ഡീൽ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം തെറ്റാണെന്നും വോട്ട്​ ലക്ഷ്യംവെച്ചുള്ള നുണക്കഥകൾ എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EP JayarajanRajeev ChandrasekharVD SatheesanLok Sabha Elections 2024
Next Story