'കോൺഗ്രസ് ആണ് നാണംകെട്ട പാർട്ടി എന്നാണ് വിചാരിച്ചത്, എന്നാൽ സി.പി.എമ്മും ശിവൻകുട്ടിയും അതിന് വെല്ലുവിളി ആകുന്നു' - രാജീവ്
text_fieldsതിരുവനന്തപുരം: നേമത്ത് എൽ.ഡി.എഫ് സ്ഥാനാർഥി വി ശിവൻകുട്ടി ജയിക്കാൻ തന്ത്രങ്ങൾ ഇറക്കുകയാണെന്ന് എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. രാജീവ് എന്ന സി.പി.എം മെമ്പറെ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയാക്കി വിവാദം സൃഷ്ടിക്കാൻ നുണ പറയുകയാണ്. ലേബർ വകുപ്പിൽ നിന്ന് എല്ലാവരെയും ഇലക്ഷൻ കമ്മിറ്റിയുടെ ഉദ്യോഗസ്ഥരായി നിയമിച്ചെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് ആണ് നാണംകെട്ട പാർട്ടി എന്നാണ് വിചാരിച്ചതെന്നും എന്നാൽ സി.പി.എമ്മും ശിവൻകുട്ടിയും അതിന് വെല്ലുവിളി ആകുന്നുവെന്നും സംസ്ഥാനത്ത് ഡീൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനം പറയാനില്ലാത്തത് കൊണ്ടാണ് ഡീൽ എന്ന് നുണ പറയുന്നത്. നേമം മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

