രാജ്ദീപ് സർദേശായിക്ക് പുരസ്കാരം
text_fieldsതിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ 2024-25ലെ ഇന്ത്യൻ മീഡിയപേഴ്സൻ അവാർഡ് രാജ്ദീപ് സർദേശായിക്ക്. ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന പുരസ്കാരം 2025 സെപ്റ്റംബർ 30ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്റർനാഷനൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കുമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു.
തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. മീന ടി. പിള്ള എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. ‘2014: ദി ഇലക്ഷൻ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ രചയിതാവും മുതിർന്ന പത്രപ്രവർത്തകനുമാണ് രാജ്ദീപ് സർദേശായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

