മലയാളി യുവതിയെ രാജസ്ഥാനിൽ കൂട്ടബലാത്സംഗം ചെയ്തു
text_fieldsജയ്പൂർ: ഡൽഹിയിൽനിന്നെത്തിയ മലയാളി യുവതിയെ രാജസ്ഥാനിൽ 23 പേർ ബലാത്സംഗം ചെയ്തു. ബികാനീറിൽ സെപ്റ്റംബർ 25നാണ് സംഭവം. 26ന് പുലർച്ചെ നാലിനാണ് വിവരം പുറത്തറിയുന്നത്. ലൈംഗിക പീഡനത്തിനുശേഷം സംഭവസ്ഥലത്ത് യുവതിയെ ഉേപക്ഷിച്ച് സംഘം കടന്നുകളഞ്ഞു. ആറു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഖാടു ശ്യാംജി ക്ഷേത്രത്തിനു സമീപം ഒരു ചടങ്ങിൽ പെങ്കടുക്കാനാണ് 28കാരി എത്തിയത്. ഉച്ചക്ക് രണ്ടരയോെട മടങ്ങാനായി ജയ്പൂർ റോഡരികിൽ വാഹനം കാത്തു നിൽക്കുേമ്പാൾ, ബികാനീറിലേക്കാണെന്നും വാഹനത്തിൽ കൊണ്ടുവിടാമെന്നും പറഞ്ഞു. നിരസിച്ചപ്പോൾ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു. വിജനമായ സ്ഥലത്ത് എത്തിച്ച് രണ്ടു േപർ പീഡിപ്പിച്ചശേഷം ആറു പേരെ വിളിച്ചുവരുത്തുകയായിരുന്നു. അവിടെനിന്ന് ഒരു ഒാഫിസ് കെട്ടിടത്തിേലക്ക് മാറ്റിയശേഷം കൂടുതൽ പേെരത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മജിസ്ട്രേറ്റിനു നൽകിയ മൊഴിയിൽ എട്ടു പേരുടെ വിവരങ്ങൾ നൽകിയിട്ടുണ്ട്.
യുവതി മലയാളിയാണെന്നും വളയും മാലയും വിറ്റാണ് ഉപജീവനമെന്നും ബികാനീർ പൊലീസ് സൂപ്രണ്ട് സവായ് നിങ് ഗോദാര പറഞ്ഞു. പ്രതികളിൽ രാജു, സുഭാഷ് എന്നിവരെ യുവതി തിരിച്ചറിഞ്ഞതായി സദർ സർക്കിൾ ഒാഫിസർ രാജേന്ദ്ര സിങ് റാത്തോഡ് പറഞ്ഞു. എന്നാൽ, സ്ത്രീ ലൈംഗിക തൊഴിലാളിയാണെന്നും കൂടുതൽ േപർ എത്തിയപ്പോൾ അവർ െപാലീസിൽ പരാതിപ്പെടുകയായിരുന്നുവെന്നും പ്രതികൾ പറഞ്ഞതായി െപാലീസ് പറഞ്ഞു.