രാജന്റെ മരണം കൊലപാതകം; സഹോദരനടക്കമുള്ള ബന്ധുക്കൾ അറസ്റ്റിൽ
text_fieldsഈരാറ്റുപേട്ട: തീക്കോയി ഞണ്ടുകല്ലിൽ രാജെൻറ മരണം കൊലപാതകം. സംഭവത്തിൽ രാജെൻറ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ. രാജെൻറ സഹോദരൻ ജോസ് (49), മറ്റൊരു സഹോദരെൻറ മകൻ ലിജോ ജോസഫ് (29), ജോസിെൻറ പ്രായപൂർത്തിയാകാത്ത മകൻ എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്.
മാർച്ച് ഏഴിന് രാത്രിയിൽ ഞണ്ടുകല്ലിലുള്ള വീട്ടിനുള്ളിലാണ് രാജനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിരുന്നു.
രാജെൻറ വീടിെൻറ സമീപത്ത് ഉപേക്ഷിച്ച രക്തംപുരണ്ട വടികൾ പൊലീസ് കണ്ടെടുത്തു. വടി കൊണ്ടുള്ള അടിയിൽ തലയോട്ടിക്ക് പൊട്ടൽ സംഭവിച്ചിരുന്നു. ഒന്നും രണ്ടും പ്രതികളെ റിമാൻഡ് ചെയ്തു. കുട്ടി കുറ്റവാളിയെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

