
രാജമലയിൽനിന്ന് 16 മൃതദേഹങ്ങൾകൂടി കണ്ടെത്തി; മരണം 42 ആയി
text_fieldsമൂന്നാർ: വെള്ളിയാഴ്ച ഉരുൾെപാട്ടലുണ്ടായ രാജമലയിൽനിന്ന് ഞായറാഴ്ച 16 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോെട കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 42 ആയി. കണ്ടെത്താനുള്ള 29 പേർക്കായി തെരച്ചിൽ തുടരുകയാണ്. ഞായറാഴ്ച കണ്ടെത്തിയവയിൽ രണ്ട് മൃതദേഹങ്ങൾ പെട്ടിമുടി പുഴയിൽ നിന്നാണ് ലഭിച്ചത്. പ്രദേശത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.
ഇനിയും നിരവധിപേരെ കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു. മൂന്നു കിലോമീറ്റർ അകലെ മലയുടെ താഴ്വാരത്ത് ഒരു വലിയ കുഴിയെടുത്ത് ഒരുമിച്ച് അന്ത്യവിശ്രമം ഒരുക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിയുകയായിരുന്നു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. 80 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു.