രാജധാനി കൂട്ടക്കൊലക്കേസ്: മൂന്ന് പ്രതികളും കുറ്റക്കാർ; ശിക്ഷ പിന്നീട്
text_fieldsമുട്ടം (തൊടുപുഴ): അടിമാലി രാജധാനി കൂട്ടക്കൊലക്കേസിലെ പ്രതികൾ മൂന്നും കുറ്റക്കാരെന്ന് തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി. രാജധാനി ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരൻ അടിമാലി പാറേക്കാട്ടിൽ കുഞ്ഞുമുഹമ്മദ് (69), ഭാര്യ ഐഷ (63), ഐഷയുടെ മാതാവ് നാച്ചി (80) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് കോടതിയുടെ കണ്ടെത്തൽ.
2015 ഫെബ്രുവരി 13ന് രാത്രിയാണ് കുഞ്ഞുമുഹമ്മദ്, ഭാര്യ ഐഷ, ഐഷയുടെ മാതാവ് നാച്ചി എന്നിവരെ കര്‍ണാടക സ്വദേശികളായ രാഘവേന്ദ്ര, മധു, മഞ്ജു എന്നിവർ കൊലപ്പെടുത്തിയത്. മൂവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളുമായി പ്രതികള്‍ മുങ്ങി.
കൊലപാതകം, കവർച്ച, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ, സംഘം ചേരൽ എന്നീ കുറ്റകൃത്യങ്ങൾ സംശയാതീതമായി തെളിഞ്ഞതായി കോടതി വ്യക്തമാക്കി. എന്നാൽ, പൊലീസ് ചാർജ് ചെയ്ത ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. പ്രതികൾ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയ സാഹചര്യത്തിൽ ശിക്ഷാവിധിയിൽ വാദത്തിന് പ്രോസിക്യൂഷനും പ്രതികൾക്കും തിങ്കളാഴ്ച അവസരം നൽകും. തുടർന്ന് അന്നുതന്നെയോ മറ്റൊരു ദിവസമോ ശിക്ഷ വിധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
