Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവഗണിക്കപ്പെട്ടവർക്കും...

അവഗണിക്കപ്പെട്ടവർക്കും പീഡിതർക്കുമായി ഇനിയും ശബ്​ദിക്കും -ഒ. അബ്​ദുറഹ്​മാൻ VIDEO

text_fields
bookmark_border
അവഗണിക്കപ്പെട്ടവർക്കും പീഡിതർക്കുമായി ഇനിയും ശബ്​ദിക്കും -ഒ. അബ്​ദുറഹ്​മാൻ VIDEO
cancel

കോഴിക്കോട്​: രാജ്യത്ത്​ മതേതര-ജനാധിപത്യ വ്യവസ്​ഥ നിലനിൽക്കുന്നിടത്തോളം കാലത്ത്​, എല്ലാ നിയമങ്ങളും പാലിച്ച്​, അവഗണിക്കപ്പെട്ടവരുടെയും പിന്നാക്ക-മർദിത പീഡിത വിഭാഗങ്ങളുടെയും താൽപര്യം ഉയർത്തിപ്പിടിക്കുമെന്ന പ്രഖ്യാപിത നയം മീഡിയ വൺ തുടരുമെന്ന്​ മാധ്യമം-മീഡിയവൺ ഗ്രൂപ്​ എഡിറ്റർ ഒ. അബ്​ദുറഹ്​മാൻ വ്യക്​തമാക്കി.

കലാപത്തിൽ ദുരിതമനുഭവിച്ചവരുടെ വേദന അധികാരികൾക്കും പൊതുജനങ്ങൾക്കും മുന്നിൽ തുറന്നുകാട്ടുകയാണ്​ മീഡിയവൺ ചെയ്​തത്​. ഒരിക്കലും സമുദായസ്​പർധ ഉണ്ടാക്കാനോ കലാപം ആളിക്കത്തിക്കാനോ ഒന്നും സംപേഷണം ചെയ്​തിട്ടില്ലെന്ന്​ ധൈര്യമായി പറയാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരകൾ ആക്രമിക്കപ്പെടു​​​േമ്പാൾ പൊലീസ്​ നോക്കിനിന്നാൽ അത്​ പറ​യേണ്ടി വരുന്നത്​ സ്വാഭാവികമാണ്​.

രാജ്യത്ത്​ നടന്ന എല്ലാ കലാപങ്ങളുടെയും അന്വേഷണ റിപ്പോർട്ടുകളിൽ പൊലീസ്​ അനാസ്​ഥ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്​. വർഗീയ ശക്​തികളുടെ പങ്ക്​ എടുത്ത്​ കാണിച്ചിട്ടുമുണ്ട്​. ഇതെല്ലാം പൂഴ്​ത്തിവെച്ചാൽ മീഡിയവണി​​​െൻറ പ്രസക്​തി നഷ്​ടമാകുമെന്നും ഒ. അബ്​ദുറഹ്​മാൻ അഭിപ്രായപ്പെട്ടു. മീഡിയവണി​​​െൻറ സംപ്രേഷണം​ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം 48 മണിക്കൂർ വിലക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹി കലാപവേളയിൽ ഒരു പ്രത്യേക സമുദായത്തിന്​ അനുകൂലമായി റിപ്പോർട്ട്​ ചെയ്​തു, പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവർക്ക്​ എതിരായി വാർത്ത നൽകി, ഡൽഹി പൊലീസ്​ നിഷ്​ക്രിയമായി എന്ന്​ ആരോപിച്ചു, ആർ.എസ്​.എസിനെ വിമർശിച്ചു എന്നൊക്കെ ചൂണ്ടിക്കാട്ടിയാണ്​ വെള്ളിയാഴ്​ച രാത്രി 7.30ഓടെ സംപ്രേഷണം 48 മണിക്കൂർ വിലക്കിയുള്ള ഉത്തരവ്​ ലഭിച്ചത്​.

ഈ കാരണങ്ങൾ അടിസ്​ഥാനരഹിതമാണെന്നും നിലനിൽക്കുന്നതല്ലെന്നും വ്യക്​തമാക്കി നേരത്തേ കാരണം കാണിക്കൽ നോട്ടീസ്​ ലഭിച്ചപ്പോൾ തന്നെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്​ വിശദീകരണം നൽകിയിരുന്നു. രാജ്യത്തെ നിയമവാഴ്​ചയെ മാനിച്ചും ഭരണഘടന വകുപ്പുകൾ അനുസരിച്ചും നിയമങ്ങളും ചട്ടങ്ങളുമെല്ലാം പാലിച്ചും മാത്രമേ പ്രവർത്തിക്കൂയെന്ന്​ തീരുമാനിച്ചാണ്​ മീഡിയ വൺ പ്രവർത്തനം ആരംഭിച്ചത്​.

അത്​ ലംഘിച്ചു എന്ന പരാതി ഇതുവരെ മന്ത്രാലയമോ പ്രേക്ഷകരോ ഉന്നയിച്ചിട്ടില്ല. ഇപ്പോൾ അത്തരമൊരു ആരോപണം ഉയർന്നുവന്നത്​ ദുരൂഹമാണ്​. വിലക്കിനെ നിയമപരമായി നേരിടാൻ നടപടി ആരംഭിച്ചപ്പോഴാണ്​ സംപ്രേഷണം പുനരാരംഭിക്കാൻ അനുമതി ലഭിച്ചത്​. വിലക്ക്​ മാറ്റി കിട്ടാൻ മീഡിയവൺ ക്ഷമാപണം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

വിലക്ക്​ വന്നപ്പോൾ മുതൽ സംസ്​ഥാനത്തിനകത്തും പുറത്തും നിരവധി രാഷ്​ട്രീയ-മത-സാംസ്​കാരിക സംഘടനകൾ ശക്​തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഈ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ്​ സ്വമേധയാ വിലക്ക്​ നീക്കാൻ മന്ത്രാലയം തയാറായതെന്ന്​ കരുതുന്നെന്നൂം ഒ. അബ്​ദുറഹ്​മാൻ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmedia one banmedia ban in keralamedia ban response
News Summary - Raising voice for under privileged people will continue: O, Abdurahman -Kerala news
Next Story