Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൻഷൻ പ്രായം ഉയർത്തൽ;...

പെൻഷൻ പ്രായം ഉയർത്തൽ; സെക്രട്ടറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

text_fields
bookmark_border
youth congress 98656
cancel

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിച്ചതിൽ എതിർപ്പ്​ ശക്തമാകുന്നു. ഭരണ-പ്രതിപക്ഷ യുവജനസംഘടനകൾ പെൻഷൻ പ്രായ വർധനക്കെതിരെ രംഗത്തുവന്നു. യുവാക്കളോടുള്ള വഞ്ചനയെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശനും യുവാക്കളുടെ നിലപാടിനൊപ്പമാണെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനും വ്യക്തമാക്കി. ബി.ജെ.പിയും കടുത്ത വിയോജിപ്പ്​ ഉയർത്തി. സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫ്​, യൂത്ത്​ കോൺഗ്രസ്​ അടക്കമുള്ള സംഘടനകൾക്ക്​ പിന്നാലെ​ ഡി.വൈ.എഫ്​.ഐ സംസ്ഥാന നേതൃത്വവും പെൻഷൻ പ്രായം വർധിപ്പിച്ചതിനോട്​ യോജിപ്പില്ലെന്ന്​ വ്യക്തമാക്കി​.

പെൻഷൻ പ്രായ വർധന ഉത്തരവ്​ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ യൂത്ത്​ കോൺഗ്രസ്​ സെക്രട്ടേറിയറ്റിലേക്ക്​ നടത്തിയ മാർച്ച്​ സംഘർഷത്തിൽ കലാശിച്ചു. പൊലീസുമായി പലവട്ടം ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ്​ മറികടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന്​ പ്രവർത്തകർ പത്ത്​ മിനിറ്റോളം റോഡ്​ ഉപരോധിച്ചു.

മുഖ്യമന്ത്രിയുടെ കോലം കത്തിച്ച്​ പിരിഞ്ഞുപോയി. എം.ജി റോഡിലെ ഗതാഗതത്തെയും സമരം ബാധിച്ചു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കു​മെന്ന്​ യൂത്ത്​ കോൺഗ്രസ്​ നേതാക്കൾ അറിയിച്ചു. സെക്രട്ടേറിയറ്റിലേക്ക്​ വലിയ യുവജന പങ്കാളിത്തമുള്ള മാർച്ച്​ നടത്തും. എല്ലാ ജില്ലയിലും സമരം തുടങ്ങും. പെൻഷൻ വർധിപ്പിച്ച ഉത്തരവ്​ പിൻവലിക്കണം. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നതിന്​ മുന്നോടിയാണിതെന്ന്​ സംശയിക്കുന്നതായും നേതാക്കൾ പറഞ്ഞു.

സർക്കാർ തിരുത്തിയില്ലെങ്കിൽ സമരത്തിലേക്ക്​ പോകുമെന്ന്​ എ.വൈ.എഫ്​.ഐ നേതാക്കൾ പറഞ്ഞു. ഉത്തരവ് പ്രതിഷേധാര്‍ഹമാണ്​. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയും യുവജന ദ്രോഹവുമാണ് ഇത്​​. തൊഴില്‍രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാനാകൂ. തീരുമാനം പിന്‍വലിച്ച് യുവജനങ്ങളുടെ തൊഴില്‍ അവകാശം സംരക്ഷിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണും സെക്രട്ടറി ടി.ടി. ജിസ്‌മോനും ആവശ്യപ്പെട്ടു.

തീരുമാനം പിൻവലിക്കണമെന്ന് ഡി.വൈ.എഫ്​.ഐ ആവശ്യപ്പെട്ടു. പൊതുമേഖലയിൽ പെൻഷൻ പ്രായം കൂട്ടിയതിനോട്​ യോജിപ്പില്ല. സർക്കാറിന്​ ചെറുപ്പക്കാരോട്​ വിവേചനമില്ല. അനുകൂല സമീപനമാണുള്ളത്​. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഡി.വൈ.എഫ്‌.ഐ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pension ageYouth Congress
News Summary - raising the pension age; Youth Congress protest in front of Secretariat
Next Story