Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീവ്രന്യൂനമർദം ദുർബലമായി; ബുധനാഴ്ച വരെ മഴ തുടരും

text_fields
bookmark_border
തീവ്രന്യൂനമർദം ദുർബലമായി; ബുധനാഴ്ച വരെ മഴ തുടരും
cancel
camera_alt

representational image

Listen to this Article

തിരുവനന്തപുരം: അറബിക്കടലിലെ തീവ്ര ന്യൂനമർദം വടക്കൻ അറബിക്കടലിൽ ശക്തികൂടിയ ന്യൂനമർദമായി ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ദുർബലമായി ഒമാൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

വിദർഭക്ക് മുകളിൽ മറ്റൊരു ന്യൂനമർദവും ഗുജറാത്ത്‌ തീരം മുതൽ മഹാരാഷ്ട്ര വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നു. ഇതിന്‍റെ ഫലമായി കേരളത്തിൽ ജൂലൈ 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്​.

ചൊവ്വാഴ്​ച മലപ്പുറം, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rains will continue till Wednesday in Kerala
Next Story