ഒാണത്തിരക്കിേലക്ക് മഴയുടെ വികൃതിപ്പെയ്ത്ത്
text_fieldsകോഴിക്കോട്: കള്ളക്കർക്കടകത്തിെൻറ കാർമേഘങ്ങളൊഴിഞ്ഞ് പൊൻവെയിൽ നിറയുന്ന ചിങ്ങമാസെമന്നത് കാവ്യഭാവന. എന്നാൽ കർക്കടകത്തിൽ വെയിലും ചിങ്ങത്തിൽ പെരുമഴയുമെന്നതാണ് ‘ന്യൂജെൻ’ കാലഘട്ടത്തിലെ ട്രെൻഡ്. ഒാണത്തിരക്കിലേക്ക് നാടും നഗരവും ഒരുങ്ങുേമ്പാൾ േകാഴിക്കോടിനുമേൽ മഴയുടെ വികൃതിപ്പെയ്ത്താണ്.
മൂന്നുദിവസമായി പെയ്യുന്ന മഴ ഒാണഷോപ്പിങ്ങിനിറങ്ങുന്നവർക്കും തെരുവു കച്ചവടക്കാർക്കും തിരിച്ചടിയായി. ഒാണത്തിന് മുേമ്പ പെരുന്നാളുമെത്തുന്നതിനാൽ നഗരത്തിലെങ്ങും തെരുവുകച്ചവടക്കാർ ഏറെ സ്റ്റോക്കുമായി തയാറെടുത്തിരുന്നു. ഇതരസംസ്ഥാനത്ത് നിന്നുള്ള തുണിക്കച്ചവടക്കാരാണ് ഇതിൽ കൂടുതലും. പാവമണി റോഡിലും മാനാഞ്ചിറക്ക് ചുറ്റും ‘വട്ടമിട്ട’തെരുവുകച്ചവടക്കാർ ശരിക്കും കുഴങ്ങി.
കോർപറേഷെൻറ അനുമതിയോെട പന്തൽ കെട്ടി കച്ചവടം നടത്തുന്നവരെ മഴ കാര്യമായി ബാധിച്ചില്ലെങ്കിലും ആവശ്യക്കാർ തേടിയെത്തുന്നത് കുറവായിരുന്നു. മറ്റ് കച്ചവടക്കാർ മഴ പെയ്യുേമ്പാൾ തുണികളും മറ്റും ടാർേപാളിൻ ഉപയോഗിച്ച് മൂടി മാറിനിന്നു. തെരുവിൽ പൂ വിൽക്കുന്നവർക്കായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. തുണിക്കടകളിലും മറ്റും പതിവ് തിരക്കുണ്ടായിരുന്നില്ല.
ഒാഫിസുകളിലെയും സ്വകാര്യസ്ഥാപനങ്ങളിലെയും ഒാണാഘോഷത്തെയും ചിങ്ങമഴ ബാധിച്ചു. മത്സരപരിപാടികളടക്കം മാറ്റിവെക്കേണ്ടി വന്നു. ചിലർ ഒാഫിസ് അങ്കണങ്ങളിൽ പന്തൽ കെട്ടി ആഘോഷം ഗംഭീരമാക്കി. വിശേഷ ദിവസങ്ങളിൽ മാത്രം കസവു മുണ്ടുടുത്തു വരുന്നവരെയും മഴ കുഴക്കിയെന്ന് ഒരു കോളജ് വിദ്യാർഥി പറഞ്ഞു. ഒാണസദ്യക്കുള്ള പപ്പടം നിർമാണത്തെ വരെ ബാധിച്ചു.
കുടുംബശ്രീയുടെ നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിൽ നടത്തുന്ന ഒാണച്ചന്തയിലും ഇൗ ദിവസങ്ങളിൽ മഴ വില്ലനായി. ഒാണച്ചന്ത ഉദ്ഘാടനത്തോടനുബന്ധിച്ച് പഞ്ചായത്തുകളിൽ നടക്കേണ്ടിയിരുന്ന ഘോഷയാത്ര ചിലയിടങ്ങളിൽ നിർത്തിവെച്ചിരുന്നു. ചൊവ്വാഴ്ച സന്ധ്യയോടെയാണ് മഴ മാറിനിന്നത്. ഇനി ശരിക്കും ചിങ്ങവെയിലുദിക്കുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
