Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴ തുടരുന്നു: മുല്ലപ്പെരിയാർ ജലനിരപ്പ് 131.50 അടി
text_fieldsbookmark_border
കുമളി: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന മുല്ലപ്പെരിയാറിൽ ജലനിരപ്പ് 131.50 അടിയായി ഉയർന്നു. നീരൊഴുക്ക് സെക്കൻഡിൽ 7815 അടിയായി വർധിച്ചു. 142 അടിയാണ് അണക്കെട്ടിെൻറ സംഭരണശേഷി. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 1306 ഘന അടി ജലമാണ് ഒഴുകുന്നത്.
വൃഷ്ടിപ്രദേശമായ തേക്കടിയിൽ 126 മി.മീറ്ററും പെരിയാർ വനമേഖലയിൽ 170 മി.മീറ്ററും മഴ പെയ്തു. മുല്ലപ്പെരിയാറിനൊപ്പം തമിഴ്നാട്ടിലെ തേനിയിലും മഴ തുടരുകയാണ്. തേനി ജില്ലയിൽ ശരാശരി 40.37 മി.മീ. മഴ പെയ്തു. ഗൂഡല്ലൂരിൽ 77.4, ഉത്തമപാളയത്ത് 31, വീരപാണ്ടിയിൽ 32 മി.മീ. മഴ പെയ്തു.
വൈഗ അണക്കെട്ടിൽ 55.68 അടി ജലം ഉണ്ട്. 71 അടിയാണ് സംഭരണശേഷി. അണക്കെട്ടിലേക്ക് 1265 ഘന അടി ജലമാണ് ഒഴുകിയെത്തുന്നത്. മധുരയിലേക്ക് 1119 ഘന അടി ജലം തുറന്നുവിട്ടിട്ടുണ്ട്.
Next Story

