Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെപ്​റ്റംബറിലും നല്ല...

സെപ്​റ്റംബറിലും നല്ല മഴ ലഭിക്കാൻ സാധ്യത

text_fields
bookmark_border
heavy-rain-20.07.2019
cancel

തൃശൂർ: സെപ്​റ്റംബറിലും തരക്കേടില്ലാത്ത മഴ ലഭിക്കാൻ സാധ്യത. തിങ്കളാഴ്​ച ശക്​തമാവുന്ന ന്യൂനമർദത്തിന്​ പിന്നാലെ വീണ്ടും ന്യൂനമർദങ്ങൾ കലാവസ്​ഥ വകുപ്പ്​ പ്രതീക്ഷിക്കുന്നുണ്ട്​. ബംഗാൾ ഉൾക്കടലിൽ ബംഗാൾ ഭാഗത്ത്​ രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്​ച മുതൽ ശക്​തമാവുമെന്നാണ്​ നിഗമനം. തെക്കൻ ചൈന സമുദ്രത്തിൽ നിന്നും രൂപപ്പെട്ട്​ ബംഗാൾ ഉൾക്കടലിലേക്ക്​ ന്യൂനമർദം എത്തുന്നത്​. അതിത്രീവമഴക്ക്​ സാധ്യതയില്ലെങ്കിലും മോശമില്ലാത്ത മഴ അഞ്ച്​ ദിവസം ലഭിക്കും. തുടർന്നും ന്യൂനമർദ രൂപവത്​കരണ സാധ്യതയാണ്​ വിലയിരുത്തുന്നത്​. അതുകൊണ്ട്​ തന്നെ മൺസൂണിലെ അവസാനപാദത്തിലും നല്ല മഴ കിട്ടുമെന്ന നിഗമനമാണുള്ളത്​. എന്നാൽ കൊങ്കൺ മേഖലയിലായിരിക്കും കൂടുതൽ മഴയെന്ന വിലയിരുത്തലാണുള്ളത്​. മൺസൂണിലെ അവസാനമാസമായ സെപ്​റ്റംബറിൽ കേരളത്തിന്​ 220 മി.മീ മഴയിൽ 12 ശതമാനം വിഹിതമാണുള്ളത്​.

ആഗസ്​റ്റിലെ ​മഴ തിരുത്തിയത്​ എഴുപതാണ്ടി​​​െൻറ ചരിത്രം
തൃശൂർ: എഴുപതാണ്ടി​​​െൻറ ചരിത്രം​ 2019 ആഗസ്​റ്റിലെ മൺസൂൺ കടപുഴക്കിയിട്ടു. 1951ന്​ ശേഷം ഇത്ര ഭീകരമായ മഴ ആഗസ്​റ്റിൽ ലഭിച്ചിട്ടില്ലെന്ന്​​ കലാവസ്​ഥ വ്യതിയാന ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മൺസൂൺ രണ്ടാംപാദത്തിലെ ആദ്യഘട്ടമായ ആഗസ്​റ്റിൽ 420 മില്ലിമീറ്റർ മഴയാണ്​ കേരളത്തിൽ കിട്ടാറ്​. എന്നാൽ കിട്ടിയതോ, 951 മി.മീ! 126 ശതമാനം അധികം​. ഇതിൽ തന്നെ മിന്നൽ പ്രളയത്തിന്​ വഴിവെച്ച ആഗസ്​റ്റ്​ എട്ട്​ മുതൽ 14 വരെ 515 മി.മീ മഴയാണ്​ ലഭിച്ചത്​. ഇത്​ 387 ശതമാനം കൂടുതലാണ്​.

കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തെ അപേക്ഷിച്ച്​ 130 മി.മീ മഴ അധികം ലഭിച്ചു. കഴിഞ്ഞ ആഗസ്​റ്റിൽ 821 മി.മീ മഴയാണ്​ ലഭിച്ചത്​. മൺസൂൺ കേരളത്തിൽ കൂടുതൽ സജീവമാകുന്ന ജൂൺ, ജൂലൈ മാസങ്ങളെയും ആഗസ്​റ്റിലെ മൺസൂൺ പിന്നിലാക്കി. 45 ശതമാനം കുറവിൽ ജൂണിൽ 650ന്​ പകരം 359 മഴയാണ്​ ലഭിച്ചത്​. 21 ശതമാനം കുറവിൽ 726ന്​ പകരം ജൂലൈയിൽ ലഭിച്ചത്​ 575 മി.മീ. മൺസൂൺ സജീവമായ രണ്ട്​ മാസങ്ങളിലായി ലഭിച്ചത്​ 934 മി.മീ മഴയാണ്​. അതിനെക്കാൾ 17 മി.മീ മഴ ആഗസ്​റ്റിൽ ലഭിച്ചു. അതേസമയം, 1792ന്​ പകരം 1897 മി.മീ മഴയിൽ അഞ്ച്​ ശതമാനം മഴ കൂടുതലാണുള്ളത്​. കോഴിക്കോട്​ 31ഉം പാലക്കാട്​ 29ഉം ശതമാനം വീതം അധികമഴ ലഭിച്ചു​. ബാക്കി ജില്ലകളിൽ ശരാശരി മഴ ലഭിച്ചുവെങ്കിലും ഹൈറേജ്​ ജില്ലകളായ ഇടുക്കിയിൽ 18ഉം വയനാടിൽ 14 ശതമാനത്തി​​​െൻറയും കുറവുണ്ട്​.

എന്നിട്ടും എന്തുകൊണ്ട്​ ഇക്കുറി പ്രളയം ഉണ്ടായില്ല? കൃത്യമായ ഉത്തരമുണ്ട്​. കഴിഞ്ഞ വർഷം വേനലിൽ 34ഉം മൺസൂണിൽ ജൂണിൽ 16ഉം ജൂലൈയിൽ 18 ശതമാനവും അധികമഴ ലഭിച്ചിരുന്നു. അണക്കെട്ടുകൾ തുറക്കേണ്ടിവന്നതുമില്ല. ഇക്കുറി തുലാവർഷവും വേനൽമഴയും​ പിന്നാലെ ഒന്നാംപാദ മൺസൂണും കുറഞ്ഞതിനാൽ മഴവെള്ളം ശേഖരിക്കാനുള്ള ശേഷി ജലസ്രോതസ്സുകൾക്ക്​ ഉണ്ടായിരുന്നു. ഇക്കുറി അണക്കെട്ടുകൾ തുറക്കുന്നതിന്​ കൃത്യമായ മാനദണ്ഡവും വന്നു. അനവസരത്തിലുണ്ടായ അതിതീവ്ര മഴയാണ്​ വടക്കൻ കേരളത്തിൽ ഭീകരത സൃഷ്​ടിച്ചത്​​. കലാവസ്​ഥ വ്യതിയാന ഗവേഷണങ്ങൾ ശരിവെക്കുന്നതാണ്​ സജീവമല്ലാത്ത രണ്ടാം പാദത്തിൽ തിമിർത്ത്​ പെയ്യുന്ന അതിതീവ്രമഴയും മൺസൂണി​​​െൻറ ഘടനാമാറ്റവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainmonsoon
News Summary - rain
Next Story