Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേ​ന​ൽ​മ​ഴ​യി​ൽ ഏ​ഴ്...

വേ​ന​ൽ​മ​ഴ​യി​ൽ ഏ​ഴ് ശ​ത​മാ​നം കു​റ​വ്;  ഇ​ട​വ​പ്പാ​തി പ്രതീക്ഷിച്ച്​ കേരളം

text_fields
bookmark_border
വേ​ന​ൽ​മ​ഴ​യി​ൽ ഏ​ഴ് ശ​ത​മാ​നം കു​റ​വ്;  ഇ​ട​വ​പ്പാ​തി പ്രതീക്ഷിച്ച്​ കേരളം
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ട​വ​പ്പാ​തി​യി​ൽ (തെ​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ) ന​ന​ഞ്ഞു​കു​ളി​ക്കു​ന്ന കേ​ര​ള​ത്തി​ന് വേ​ന​ൽ​മ​ഴ​യി​ൽ അ​ടി​തെ​റ്റി. മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ മേ​യ് 31 വ​രെ​യു​ള്ള സം​സ്ഥാ​ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​െൻറ ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ്ര​തീ​ക്ഷി​ച്ച​തി​ലും ഏ​ഴ് ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വാ​ണ് സം​സ്ഥാ​ന​ത്തു​ണ്ടാ​യ​ത്. 

അ​താ​യ​ത് 379.9 മി.​മീ ല​ഭി​ക്കേ​ണ്ടി​ട​ത്ത്​ കി​ട്ടി​യ​ത് 354.3 മി.​മീ മാ​ത്രം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ര​യും​മ​ഴ ല​ഭി​ച്ച​ത് വ​ലി​യൊ​രു ആ​ശ്വാ​സ​മാ​യാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ ക​രു​തു​ന്ന​ത്. വേ​ന​ൽ​മ​ഴ​യു​ടെ കു​റ​വ് ജൂ​ൺ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ പെ​യ്യു​ന്ന ഇ​ട​വ​പ്പാ​തി നി​ക​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സം​സ്ഥാ​നം. മാ​ർ​ച്ച്​ മു​ത​ൽ മേ​യ് വ​രെ സം​സ്ഥാ​ന​ത്ത് ല​ഭി​ക്കു​ന്ന മ​ഴ​യാ​ണ് വേ​ന​ൽ​മ​ഴ. ക​ഴി​ഞ്ഞ സീ​സ​ണി​ൽ 18 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്ന് 379.9 മി.​മീ പ്ര​തീ​ക്ഷി​ച്ചി​ട​ത്ത്​ കി​ട്ടി​യ​ത് 313 മി.​മീ​റ്റ​റാ​ണ്. ക​ഴി​ഞ്ഞ സീ​സ​ണി​നെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ പ​ല ജി​ല്ല​ക​ളി​ലും കൂ​ടു​ത​ൽ​മ​ഴ  ല​ഭി​ച്ചി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി, മാ​ർ​ച്ച്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​താ​ണ് വേ​ന​ൽ​മ​ഴ​യു​ടെ ല​ഭ്യ​ത​യി​ലും മാ​റ്റ​മു​ണ്ടാ​കാ​നി​ട​യാ​ക്കി​യ​തെ​ന്ന് സം​സ്ഥാ​ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം ഡ‍‍യ​റ​ക്ട​ർ എ​സ്. സു​ദേ​വ​ൻ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. കൊ​ല്ല​ത്താ​ണ് അ​ധി​ക വേ​ന​ൽ​മ​ഴ ല​ഭി​ച്ച​ത്. 

37 ശ​ത​മാ​നം. 469.6 മി.​മീ പ്ര​തീ​ക്ഷി​ച്ചി​ട​ത്ത്​ 642.2 മി.​മീ​റ്റ​റാ​ണ് ജി​ല്ല​ക്ക് ല​ഭി​ച്ച​ത്. കൊ​ല്ല​ത്തി​ന് പു​റ​മേ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും അ​ധി​ക​മ​ഴ ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ 10 ശ​ത​മാ​ന​മാ​യി​രു​െ​ന്ന​ങ്കി​ൽ ഈ ​സീ​സ​ണി​ൽ 22 ശ​ത​മാ​നം മ​ഴ അ​ധി​കം കി​ട്ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വേ​ന​ൽ സീ​സ​ണി​ൽ മൂ​ന്ന് ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വു​ണ്ടാ​യ കോ​ട്ട​യ​ത്ത് ഇ​ത്ത​വ​ണ ഒ​മ്പ​ത് ശ​ത​മാ​ന​ത്തി​ല​ധി​കം മ​ഴ കി​ട്ടി​യി​ട്ടു​ണ്ട്. 

ക​ഴി​ഞ്ഞ​വ​ർ​ഷം 47 ശ​ത​മാ​നം വേ​ന​ൽ​മ​ഴ കു​റ​ഞ്ഞ വ​യ​നാ​ട് ഇ​ത്ത​വ​ണ ഏ​ഴ് ശ​ത​മാ​നം അ​ധി​ക​മ​ഴ കി​ട്ടി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം എ​ല്ലാ​വ​ർ​ഷ​വും സീ​സ​ണി​ൽ അ​ധി​ക​മ​ഴ ല​ഭി​ക്കാ​റു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്ത് ഈ​വ​ർ​ഷം അ​ധി​ക​മ​ഴ ല​ഭി​ച്ചി​ല്ല. കാ​സ​ർ​കോ​ടാ​ണ് ഏ​റ്റ​വും​കൂ​ടു​ത​ൽ മ​ഴ കു​റ​ഞ്ഞ​ത്. 272.9 മി.​മീ പ്ര​തീ​ക്ഷി​ച്ചി​ട​ത്ത് കി​ട്ടി​യ​ത് കേ​വ​ലം 87.3 മി.​മീ. മാ​ത്രം. അ​താ​യ​ത് 69 ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainedvappathy
News Summary - rain
Next Story