Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകനത്ത മഴക്ക്​ സാധ്യത;...

കനത്ത മഴക്ക്​ സാധ്യത; അഞ്ച്​ ജില്ലകളിൽ യെല്ലോ അലർട്ട്​

text_fields
bookmark_border
കനത്ത മഴക്ക്​ സാധ്യത; അഞ്ച്​ ജില്ലകളിൽ യെല്ലോ അലർട്ട്​
cancel

തി​രു​വ​ന​ന്ത​പു​രം: സംസ്​ഥാനത്ത്​ അ​ടു​ത്ത ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​​​​െൻറ മു​ന്ന​റി​യി​പ്പ്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഏ​ഴു മു​ത​ല്‍ 11 സെ​.​മീ​റ്റ​ര്‍ വ​രെ​ ക​ന​ത്ത മ​ഴ​ക്കാ​ണ് സാ​ധ്യ​ത.

തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ പെ​യ്യും. കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പി​​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ചൊ​വ്വാ​ഴ്ച​യും പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ബു​ധ​നാ​ഴ്ച​യും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഒ​ഡിഷ തീ​ര​ത്ത്​ രൂ​പം കൊ​ണ്ട ചു​ഴ​ലി​ക്കാ​റ്റ് ഛത്തി​സ്ഗ​ഢ്​ ഭാ​ഗ​ത്തേ​ക്ക്​ നീങ്ങു​ക​യാ​ണ്. ചു​ഴ​ലി​ക്കാ​റ്റി​​​​െൻറ പ്ര​ഭാ​വ​മാ​ണ് കേ​ര​ള​ത്തി​ല്‍ മ​ഴ​ക്കി​ട​യാ​ക്കു​ന്ന​തെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainkerala newsmalayalam newsyellow alert
News Summary - rain yellow alert- kerala news
Next Story