Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴ: രണ്ട് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്

text_fields
bookmark_border
കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് നിലവിലുണ്ട്
Rain
cancel

കോഴിക്കോട്: മഴക്കുള്ള സാധ്യത മുൻനിർത്തി മലപ്പുറം, വയനാട് ജില്ലകളിൽ വ്യാഴാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് നിലവിലുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചതായി കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു. ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായാണ് മാറിയത്. ഇനിയുള്ള 24 മണിക്കൂറിൽ വടക്ക്-വടക്കുകിഴക്ക് ദിശയിൽ സഞ്ചരിച്ച് ശക്തി കുറയാനാണ് സാധ്യത.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rain Yellow alert in two kerala districts
Next Story