Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴ: ഏഴ്​ ജില്ലകളിൽ...

മഴ: ഏഴ്​ ജില്ലകളിൽ മഞ്ഞ അലർട്ട്​

text_fields
bookmark_border
Yellow alert
cancel

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ൽ​നി​ന്ന്​ കേ​ര​ള​തീ​ര​ത്തേ​ക്ക്​ വീ​ശു​ന്ന കാ​ല​വ​ർ​ഷ​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യി അ​ടു​ത്ത അ​ഞ്ച്​ ദി​വ​സം സം​സ്ഥാ​ന​ത്ത്​ വ്യാ​പ​ക മ​ഴ​ക്ക്​ സാ​ധ്യ​ത. കാ​ല​വ​ർ​ഷ​വും കൂ​ടു​ത​ൽ സ​ജീ​വ​മാ​കും. ജൂ​ണ്‍ ഒ​മ്പ​ത് വ​രെ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ്​ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ​മ​ഞ്ഞ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു. എ​ട്ടി​ന്​ കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലും ഒ​മ്പ​തി​ന്​ എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലും 10ന്​ ​കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും മ​ഞ്ഞ അ​ല​ർ​ട്ടാ​ണ്.

കേ​ര​ള-​ക​ര്‍ണാ​ട​ക തീ​ര​ങ്ങ​ളി​ല്‍ ജൂ​ണ്‍ എ​ട്ട് മു​ത​ല്‍ 10 വ​രെ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ് അ​റി​യി​ച്ചു. ജൂ​ണ്‍ ഏ​ഴി​ന്​ മ​ധ്യ കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ല്‍, അ​തി​നോ​ട് ചേ​ര്‍ന്ന തെ​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ല്‍, ഗ​ള്‍ഫ് ഓ​ഫ് മാ​ന്നാ​ര്‍, തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ജൂ​ണ്‍ എ​ട്ട്​ മു​ത​ല്‍ 10 വ​രെ വ​ട​ക്ക​ന്‍ കേ​ര​ള-​ക​ര്‍ണാ​ട​ക-​കൊ​ങ്ക​ണ്‍ തീ​ര​ങ്ങ​ളി​ലും മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainsummeryellow alert
News Summary - Rain: Yellow alert in seven districts
Next Story