Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്നും മഴ; നാലു ജില്ലകളിൽ യെല്ലോ അലർട്ട്

text_fields
bookmark_border
rain
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകി. ഈ ജില്ലകളിൽ നാളെ ഞായറാഴ്ചയും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ ഝാർഖണ്ഡിന് മുകളിൽ തീവ്ര ന്യൂനമർദവുമുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ഉത്തർപ്രദേശ്, കിഴക്കൻ മധ്യ പ്രദേശ്, വടക്കൻ ഛത്തീസ്ഗഡ് വഴി സഞ്ചരിക്കാനാണ് സാധ്യത. ഇതിന്‍റെ ഫലമായാണ് ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്ക് സാധ്യതയുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rain yellow alert in four districts of Kerala
Next Story