Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ‍്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇരട്ട ചക്രവാതചുഴി, ന്യൂനമർദ്ദ പാത്തികൾ എന്നിവയുടെ സ്വാധീനഫലമായാണ് മഴ.
തെക്ക് കിഴക്കന്‍ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപവും, തമിഴ്നാടിന്‍റെ വടക്കന്‍ തീരപ്രദേശത്തിന് മുകളിലുമായാണ് രണ്ട് ചക്രവാതചുഴികൾ രൂപപ്പെട്ടത്. തെക്ക് പടിഞ്ഞാറന്‍ ബംഗാൾ ഉൾക്കടൽ മുതൽ വടക്ക് ശ്രീലങ്കന്‍ തീരം വരെ ഒരു പാത്തിയും കർണാടക മുതൽ കന്യാകുമാരി വരെ മറ്റൊരു പാത്തിയുമാണുള്ളത്.
ഇടിമിന്നൽ സാധ‍്യത കൂടുതലുള്ള സമയമായതിനാൽ ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

