Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് മഴ തുടരും;...

സംസ്ഥാനത്ത് മഴ തുടരും; ഒന്‍പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

text_fields
bookmark_border
സംസ്ഥാനത്ത് മഴ തുടരും; ഒന്‍പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ്. മധ‍്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് കൂടുതൽ മഴ പെയ്യാന്‍ സാധ‍്യത. മുന്നറിയിപ്പിന്‍റെ ഭാഗമായി ഒന്‍പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ‍്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് അലർട്ട് പ്രഖ‍്യാപിച്ചിട്ടുള്ളത്.

ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ‍്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇത്തവണത്തെ കാലവർഷം അറബിക്കടലിൽ എത്തിയിട്ടുണ്ട്. ആന്‍ഡമന്‍ നിക്കോബാർ ദ്വീപുകളിലും കാലവർഷം എത്തിയതോടെ വരും ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴ തുടരാനാണ് സാധ‍്യത. മേയ് 26 ഓടുകൂടി കാലവർഷം സംസ്ഥാനത്ത് തൊടുമെന്നാണ് കണക്കുകൂട്ടൽ. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rainyellow alerKerala
News Summary - Rain will continue in the state; Yellow alert in nine districts today
Next Story