Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിൽ മഴ തുടരും; ഞായറാഴ്ച ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിൽ ഒരാഴ്ച മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് ജാഗ്രതയുള്ളത്.
അതിനിടെ, വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദം ഇന്ന് തീവ്രന്യൂന മർദമായി ശക്തി പ്രാപിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. തീവ്രന്യൂനമർദത്തിന്റെ സ്വാധീനം അനുസരിച്ചായിരിക്കും വരും ദിവസങ്ങളിൽ മഴയുടെ തീവ്രത അറിയാൻ സാധിക്കുക. അതായത് അടുത്ത ഒരാഴ്ച സംസ്ഥാനത്ത് വ്യാപകമായി നേരിയതോ ഇടത്തരമോ ആയ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ ഒമ്പത് വരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

