Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

text_fields
bookmark_border
thrissur-rain
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,ആലപ്പുഴ, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമായത്. രണ്ട് ന്യൂനമർദങ്ങളും 48 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കും. അതിനാൽ മഴ അടുത്ത അഞ്ചുദിവസം കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചിരിക്കുന്നത്.

മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ-ഗോവ തീരത്തിന് സമീപമാണ് ന്യൂനമർദം രൂപപ്പെട്ടത്. വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യേയാണ് രണ്ടാമത്തെ ന്യൂനമർദം.

ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിലും കർണാടക തീരത്തും മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rain will continue in Kerala
Next Story