സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 29ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 30ന് കണ്ണൂർ, കാസർകോട് ജില്ലയിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. മെയ് 1ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അതേസമയം, ഉയർന്ന താപനില മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനിലയുണ്ടാക്കുമെന്നും അറിയിപ്പുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ്, കൊല്ലം 39 ഡിഗ്രി സെൽഷ്യസുമാണ് താപനില. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസുമാണ്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസുമാണ്. തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നലെ വേനൽ മഴ പെയ്തു. കോഴിക്കോട് ജില്ലയിലെ മുക്കം, താമരശേരി, ബാലുശേരി ഭാഗങ്ങളിലാണ് മഴ പെയ്തത്. സാധാരണ ഗതിയിലുള്ള ചൂടിനേക്കാൾ നാലു ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത ഉണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.
രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതൽ നൽകണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കണം. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. പുറത്തിറങ്ങേണ്ടിവന്നാൽ നിർബന്ധമായും പാദരക്ഷ, കുട എന്നിവ ഉപയോഗിക്കണമെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

