Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴ ശക്തമാകും; ഇന്നും നാളെയും വ്യാപക മഴയെന്ന് കാലാവസ്ഥ നിരീക്ഷകർ
text_fieldsbookmark_border
ഇന്നു മുതൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് സമീപം ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഈ ന്യൂനമർദത്തിൻ്റെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും നാളെയും വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ഇന്ന് എറണാകുളം, ആലപ്പുഴ, തൃശൂർ, വയനാട്,കോഴിക്കോട് പാലക്കാട്, മലപ്പുറം,കോട്ടയം ജില്ലകളിലാണ് കൂടുതൽ മഴ സാധ്യതയുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചിരുന്നു.
ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്ക് കൂടുതൽ സാധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

