Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്നുമുതൽ മഴയുടെ ശക്തി കുറയും, രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

text_fields
bookmark_border
ഇന്നുമുതൽ മഴയുടെ ശക്തി കുറയും, രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയുമെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. എവിടെയും റെഡ് അലര്‍ട്ടില്ല എങ്കിലും വ്യാഴാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അല‍ർട്ടാണ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

കേരള തീരത്ത് പടിഞ്ഞാറൻകാറ്റ് ശക്തമായി തുടരുന്നതിനാൽ മലയോര തീരദേശ മേഖലകൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തെക്കൻ ഗുജറാത്തിന് മുകളിലും, വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി മാറാൻ സാധ്യതയുള്ളതിനാൽ വരുന്ന ദിവസങ്ങളിലും മഴ തുടരും.

അതേസമയം ഇന്നും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rain to decrease from today, orange alert in two districts
Next Story