Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴ നിലച്ചു; വൈദ്യുതി...

മഴ നിലച്ചു; വൈദ്യുതി ഉൽപാദനം കുറച്ചു; ഉപഭോഗം കുതിക്കുന്നു

text_fields
bookmark_border
മഴ നിലച്ചു; വൈദ്യുതി ഉൽപാദനം കുറച്ചു; ഉപഭോഗം കുതിക്കുന്നു
cancel

മൂ​ല​മ​റ്റം: സം​സ്ഥാ​ന​ത്ത് മ​ഴ നി​ല​ച്ച​തോ​ടെ ചൂ​ട് വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​തി​ക്കു​ന്നു. സം​സ്ഥാ​ന​ത്ത്​ ബു​ധ​നാ​ഴ്​​ച മൊ​ത്ത വൈ​ദ്യു​തി ഉ​പ​ഭോ​ഗം 76.67 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​ണ്. ന​വം​ബ​റി​ൽ ഇ​തേ​സ​മ​യം ശ​രാ​ശ​രി 70 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി​രു​ന്നു. മ​ഴ തീ​ർ​ത്തും മാ​റി നി​ൽ​ക്കു​ന്ന​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ഉ​പ​ഭോ​ഗം വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. ഫാ​ൻ, എ​യ​ർ ക​ണ്ടീ​ഷ​ന​ർ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ച​താ​ണ് ഉ​പ​ഭോ​ഗം കൂ​ടാ​ൻ കാ​ര​ണം.

നീ​രൊ​ഴു​ക്ക്​ കു​റ​യു​ക​യും ജ​ല​നി​ര​പ്പ്​ താ​ഴ്​​ന്നു​തു​ട​ങ്ങു​ക​യും ചെ​യ്​​ത​തോ​ടെ വൈ​ദ്യു​േ​താ​ൽ​പാ​ദ​ന​വും ഗ​ണ്യ​മാ​യി കു​റ​ച്ചു. വ്യാ​ഴാ​ഴ്​​ച രാ​വി​ല​ത്തെ ക​ണ​ക്കു​പ്ര​കാ​രം 26.2 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​ണ്​ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം. ന​വം​ബ​റി​ൽ ഇ​തേ ദി​വ​സം 41 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി​രു​ന്നു.

വേ​ന​ൽ ക​ടു​ക്കു​മ്പോ​ൾ വൈ​ദ്യു​തി​ വി​ല വ​ർ​ധി​ക്കു​ക​യും ക്ഷാ​മം നേ​രി​ടു​ക​യും ചെ​യ്യും. ഇ​ത് മു​ന്നി​ൽ ക​ണ്ട് ഡാ​മു​ക​ളി​ൽ ജ​ലം ക​രു​ത​ലാ​യി സൂ​ക്ഷി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി വ​കു​പ്പി​െൻറ ഡാ​മു​ക​ളി​ലെ​ല്ലാം കൂ​ടി 3832.7 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ജ​ലം ശേ​ഷി​ക്കു​ന്നു​ണ്ട്.

ഇ​ത് സം​ഭ​ര​ണ​ശേ​ഷി​യു​ടെ 93 ശ​ത​മാ​ന​മാ​ണ്. ബു​ധ​നാ​ഴ്​​ച 76.67 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച​പ്പോ​ൾ 26.2 ദ​ശ​ല​ക്ഷം യൂ​നി​റ്റ് ആ​ഭ്യ​ന്ത​ര​മാ​യി ഉ​ൽ​പാ​ദി​പ്പി​ച്ചു. 50.43 ദ​ശ​ല​ക്ഷം യൂ​നി​റ്റ് പു​റം സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വാ​ങ്ങി. ഇ​ടു​ക്കി​യി​ൽ 9.86 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ച്ചു. ശ​ബ​രി​ഗി​രി​യി​ൽ 5.03 ദ​ശ​ല​ക്ഷം യൂ​നി​റ്റ്, കു​റ്റ്യാ​ടി ര​ണ്ട്, നേ​ര്യ​മം​ഗ​ലം 1.3, ലോ​വ​ർ​പെ​രി​യാ​ർ 1.88 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ നി​ല​യ​ങ്ങ​ളി​ലെ ഉ​ൽ​പാ​ദ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainelectricity
News Summary - rain stopped; Reduced power generation; Consumption is booming
Next Story