അണക്കെട്ടുകൾ നിറയുന്നു; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ വരുംദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി. നാശംവിതച്ച് തുടരുന്ന മഴയിൽ മരണം മൂന്നായി. മലപ്പുറം പള്ളിക്കലിൽ രണ്ട് കുട്ടികളും കൊല്ലം തെൻമലയിൽ വയോധികനുമാണ് മരിച്ചത്. പള്ളിക്കൽ പഞ്ചായത്തിലെ മാതാങ്കുളം മുണ്ടോട്ടപുറം മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളായ റിസ് വാന (എട്ട്), റിൻസാന (ഏഴുമാസം) എന്നിവരാണ് വീട് തകർന്ന് മരിച്ചത്. കൊല്ലം തെന്മല നാഗമലയിൽ തോട്ടിൽ വീണ് ഗോവിന്ദരാജ് (65) എന്നയാളാണ് മരിച്ചത്.
മഴ കനത്തതോടെ അണക്കെട്ടുകൾ നിറയുന്നു. ഇടുക്കി അടക്കം വലിയ അണക്കെട്ടുകളിൽ സുരക്ഷിത നിലയിലാണ് ജലനിരപ്പ്. വൈദ്യുതി ബോർഡിെൻറ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 84 ശതമാനം വെള്ളമുണ്ട്. ഏറ്റവും വലിയ സംഭരണിയായ ഇടുക്കി 85 ശതമാനം നിറഞ്ഞു. ശബരിഗിരി പദ്ധതിയിലെ പമ്പ-കക്കി അടക്കം അണക്കെട്ടുകളിൽ 84 ശതമാനം വെള്ളമുണ്ട്. ഷോളയാർ 98, ഇടമലയാർ 84, കുണ്ടള 91, മാട്ടുപ്പെട്ടി 91, കുറ്റ്യാടി 40, താരിയോട് 82, ആനയിറങ്കൽ 74, പൊന്മുടി 77, നേര്യമംഗലം 97, പെരിങ്ങൽ 89, േലാവർപെരിയാർ 100 ശതമാനം എന്നിങ്ങനെയാണ് വൈദ്യുതി ബോർഡ് അണക്കെട്ടുകളിലെ ജലനിരപ്പ്.
ജലവിഭവ വകുപ്പിെൻറ മംഗലം, വഴാനി, പിച്ചി, മീങ്കര, ചുള്ളിയാർ, നെയ്യാർ, പോത്തുണ്ടി, ചിമ്മണി ഡാമുകൾ തുറന്നു. മറ്റ് നിരവധി അണക്കെട്ടുകളിലും ജലനിരപ്പ് കുറക്കാൻ ക്രമീകരണമായി. െപരിങ്ങൽകുത്ത്, കല്ലാർകുട്ടി അടക്കമുള്ളവ തുറന്നു. ജലനിലയങ്ങളിൽ വൈദ്യുതി ഉൽപാദനം വർധിപ്പിച്ചു.
കനത്തമഴയെ തുടര്‍ന്ന ഏത് അടിയന്തര സാഹചര്യവും േനരിടാൻ സംസ്ഥാനം സജ്ജെമന്ന് മന്ത്രി കെ. രാജന് അറിയിച്ചു. വിവിധ ഏജന്‍സികളുടെ ഏകോപനം ഉറപ്പാക്കി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആറ് ടീമുകള്‍ വിവിധ ഇടങ്ങളിലായി ക്യാമ്പ് ചെയ്യുന്നു. കരസേനയും പ്രതിരോധ സേനയും സാഹചര്യങ്ങളെ നേരിടാൻ തയാറാണെന്നും കലക്ടർമാരുടെ യോഗത്തിന് ശേഷം മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഡാമുകളുടെ റൂള്‍ കര്‍വുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ചെറിയ ഡാമുകളില്‍ നേരത്തെ തന്നെ തയാറെടുപ്പുകള്‍ നടത്താൻ കെ.എസ്.ഇ.ബി, ജലസേചന വകുപ്പുകള്‍ക്ക് നിർദേശം നല്കി. പൊലീസും, അഗ്നിരക്ഷ സേനയും സിവില്‍ ഡിഫെന്‍സും രക്ഷാപ്രവര്ത്തനങ്ങള്ക്ക്് സജ്ജമാകും. വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കാൻ മുന്‍ കരുതലിന് കെ.എസ്.ഇ.ബിക്ക് നിർദേശം നല്കി.
ഓറഞ്ച് അലർട്ട്
ഒക്ടോബർ 12: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
13: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
14: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
യെല്ലോ അലർട്ട്
ഒക്ടോബർ 12: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
13: ആലപ്പുഴ, കോട്ടയം
14: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്
15: കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഇടുക്കി, കണ്ണൂർ, കാസർകോട്
16: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
Live Updates
- 12 Oct 2021 9:43 AM IST
നിറഞ്ഞൊഴുകി അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ
അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ നിറഞ്ഞൊഴുകുന്നു. അതിരപ്പിള്ളി - ആനമല റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
- 12 Oct 2021 9:37 AM IST
പാലക്കാട് അട്ടപ്പാടി ചുരം റോഡിൽ മൂന്നിടത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
- 12 Oct 2021 9:30 AM IST
ദേശീയ പാതയിൽ വെള്ളം കയറി
കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ പുളിക്കലിൽ തോട് കരകവിഞ്ഞ് വെള്ളം കയറി ഗതാഗതം മുടങ്ങി. വലിയ വാഹനങ്ങൾ അടക്കം കുടുങ്ങിക്കിടക്കുകയാണ്. പുളിക്കൽ ബി.എം ആശുപത്രിയിൽ വെള്ളം കയറി.
- 12 Oct 2021 9:27 AM IST
വൈശാലി ഗുഹക്ക് സമീപം മണ്ണിടിച്ചിൽ
കോതമംഗലം ഇടമലയാർ ഡാമിന് സമീപത്തെ വൈശാലി ഗുഹക്ക് സമീപം മണ്ണിടിച്ചിൽ. തിങ്കളാഴ്ച്ച രാത്രിയുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ പൊങ്ങൻ ചുവട്, താളുംകണ്ടം തുടങ്ങിയ ആദിവാസി ഊരുകളിലേക്കുള്ള ഗതാഗതം സ്തംഭിച്ചു. 300 അടി മുകളിൽനിന്ന് കല്ലും മണ്ണും മരങ്ങളും റോഡിലേക്ക് പതിച്ചിട്ടുണ്ട്.
- 12 Oct 2021 9:25 AM IST
പയ്യോളിയിൽ മരങ്ങൾ കടപുഴകി
കോഴിക്കോട് പയ്യോളിയിൽ പലയിടങ്ങളിലും റോഡിലേക്ക് മരങ്ങൾ കടപുഴകി.
- 12 Oct 2021 9:23 AM IST
പെരിങ്ങൽക്കുത്ത് ഡാം തുറന്നു
പെരിങ്ങൽക്കുത്ത് ഡാം തുറന്നതിനാൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.



