Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകനത്ത മഴക്ക്​ പിന്നാലെ...

കനത്ത മഴക്ക്​ പിന്നാലെ ഒരാഴ്​ച ലഭിച്ചത്​ 52 മില്ലിമീറ്റർ മാത്രം: അടുത്ത ആഴ്​ചയും മഴക്കമ്മി

text_fields
bookmark_border
കനത്ത മഴക്ക്​ പിന്നാലെ ഒരാഴ്​ച ലഭിച്ചത്​ 52 മില്ലിമീറ്റർ മാത്രം: അടുത്ത ആഴ്​ചയും മഴക്കമ്മി
cancel

തൃശൂർ: കഴിഞ്ഞ എട്ടു ദിവസങ്ങളിൽ കേരളത്തിന്​ ലഭിച്ചത്​ വെറും 52 മില്ലിമീറ്റർ മാത്രം മഴ. ഇൗ മാസം 11 മുതൽ 18 വരെ ലഭിച്ചതി​െൻറ കണക്കാണിത്​. ഇതിൽതന്നെ ചില ദിവസങ്ങളിൽ രേഖപ്പെടുത്താൻ പോലുമില്ല. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഇൗ ദിവസങ്ങളിൽ പ്രളയം ബാധിച്ച സംസ്​ഥാനത്ത്​ ഇപ്പോൾ ചൂട്​ കൂടുകയാണ്​. വരണ്ട കാലാവസ്​ഥയാണെങ്ങും. ഇടക്ക്​ ഒന്നോ രണ്ടോ മിനിറ്റ്​ മഴ പെയ്യുന്നു. ​തെളിഞ്ഞ ആകാശമായതിനാൽ വെയിൽ കനക്കുന്നുണ്ട്​. അന്തരീക്ഷത്തിൽ ഇൗർപ്പം നിലനിൽക്കുന്നതിനാൽ ചൂട്​ കൂടുതൽ അനുഭവ​െപ്പടുന്നു​.

ചൊവ്വാഴ്​ച വരെ 1648 മി.മീ. മഴക്ക്​ പകരം​ ലഭിച്ചത്​ 1596 മാത്രം. അതിന്​ മുമ്പ്​ നാല്​ ദിവസങ്ങളിൽ മാത്രം ലഭിച്ചത്​ അഞ്ചിരട്ടി മഴയാണ്​. ആഗസ്​റ്റ്​ ഏഴ്​ മുതൽ 10 വരെ 287 മി.മീ. ഇതി​െൻറ പിൻബലത്തിൽ കേരളത്തിന്​ ശരാശരി മഴയും ലഭിച്ചു. കഴിഞ്ഞ എട്ടു ദിവസം അധികം പെയ്യാതിരുന്നിട്ടും മൂന്ന്​ ശതമാനത്തി​െൻറ കുറവ്​ മാത്രമാണുള്ളത്​. ആഗസ്​റ്റ്​ ആറിന്​ 15 ശതമാനത്തി​െൻറ കുറവാണുണ്ടായിരുന്നത്​. ഇൗ മാസം 10ന്​ മൂന്ന്​ ജില്ലകളിൽ അധികമഴ ലഭിച്ചു. കോട്ടയത്തും തിരുവനന്തപുരത്തും കോഴിക്കോട്ടും അധികമഴ ഇപ്പോൾ ശരാശരിയിലെത്തി. വയനാടും (^26) തൃശൂരും (^24) മഴക്കമ്മിയിൽ തുടരുകയാണ്​.

ബുധനാഴ്​ച ബംഗാൾ ഉൾക്കടലിൽ വീണ്ടുമൊരു ​ന്യൂനമർദം രൂപപ്പെടുന്നുണ്ട്​. ശേഷം 23നും ന്യൂനമർദ സാധ്യത നിഴലിക്കുന്നു​. ഇവ രണ്ട​ും​ കേരളത്തി​െൻറ മൺസൂണിനെ ബാധിക്കില്ല. നിലവിലെ സാഹചര്യത്തിൽ അടുത്ത ആഴ്​ചയും വെയിൽ തന്നെയാണുണ്ടാവുക. ഇടയിൽ മഴയുണ്ടാകും. അതിനപ്പുറം പുതിയ സാഹചര്യം കലാവസ്​ഥ വകുപ്പ്​ വിലയിരുത്തുന്നില്ല. കാറ്റിന്​ വേഗത കുറഞ്ഞതാണ്​ മഴ കുറയാൻ പ്രധാന കാരണം. മേഘങ്ങൾ കേന്ദ്രീകരിക്കാൻ ശ്രമം നടത്തുന്നത്​ പരാജയപ്പെടുന്നതും കാറ്റി​െൻറ ശക്​തി കുറഞ്ഞതിനാലാണ്​. തൽസ്​ഥിതി തുടരുന്നതിനാൽ ഒാണാഘോഷത്തിനും മഴ പ്രതികൂലമാവില്ല.

മൺസൂണിൽ ഏറ്റവും കുറവ്​ മഴ ലഭിക്കുന്ന മാസമാണ്​ തുടർന്നുവരുന്ന സെപ്​റ്റംബർ. കഴിഞ്ഞ രണ്ടു വർഷങ്ങളിലും പ്രളയത്തിന്​ പിന്നാലെ സെപ്റ്റംബറിൽ മഴയുണ്ടായിരുന്നില്ല. എന്നാൽ, ഇൗ മാസത്തിലെ മൂന്ന്​, നാല്​ ആഴ്​ചകളിൽ തെക്കൻ ജില്ലകളിൽ കനത്ത മഴ ലഭിച്ച ചരിത്രവുമുണ്ട്​. ആഗസ്​റ്റ്​ രണ്ടാം പകുതിക്ക്​ സമാനമായി സെപ്റ്റംബറിലും മഴ ലഭിച്ചില്ലെങ്കിൽ വരൾച്ചയിലേക്ക്​ കാര്യങ്ങൾ എത്തും. കഴിഞ്ഞ വർഷത്തെ പോലെ തുലാവർഷം പെയ്​താൽ ആശ്വാസമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainheavy rain
Next Story