Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകനത്ത മഴ: ട്രെയിനുകൾ...

കനത്ത മഴ: ട്രെയിനുകൾ റദ്ദാക്കി; റോഡ്​ ഗതാഗതം തടസപ്പെട്ടു

text_fields
bookmark_border
train-accident
cancel

തിരുവനന്തപുരം: സംസ്​ഥാനത്തി​​​​​​​​െൻറ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. റെയിൽ - റോഡ്​ ഗതാഗതവും താറുമാറായി. തിരുവനന്തപുരത്തു നിന്നുള്ള എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കി. എറണാകുളം – ചാലക്കുടി റൂട്ടിൽ ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. പല ട്രെയിനുകളും പാലക്കാട് വരെയായി വെട്ടിച്ചുരുക്കി. മുട്ടംയാർഡിൽ വെള്ളംകയറിയതിനെ തുടർന്ന്​ കൊച്ചി മെട്രോ സർവീസുകൾ നിർത്തിവെച്ചു. 

തൃശൂർ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. നഗരം പൂർണമായും വെള്ളത്തിനടിയിലായിരിക്കുന്നു. അശ്വനി ജംങ്​ഷൻ, ശക്​തൻ ബസ്​സ്​റ്റാൻഡ്​, എന്നിവിടങ്ങളിൽ ജലനിരപ്പ്​ ഉയർന്ന്​ ഗതാഗതം താറുമാറായി. തൃശൂർ - ചാലക്കുടി ട്രെയിൻ സർവീസ് നിർത്തി. ദേശീയ പാതകൾ ഉൾപ്പെടെ തൃശൂർ ജില്ലയിൽ റോഡ് ഗതാഗതവും പലയിടത്തും തടസ്സപ്പെട്ടു. ദേശീയപാത 66 ൽ ഗുരുവായൂർ- എർണാകുളം ലിമിറ്റഡ് സ്റ്റോപ്പുകൾ ഓട്ടം നിർത്തി. ചാലക്കുടിപ്പുഴ കരകവിഞ്ഞ്​ നഗരത്തിൽ വെള്ളം കയറി. വീടുകൾ പൂർണമായും മുങ്ങി. ഡിവൈൻ ധ്യാന കേന്ദ്രത്തിൽ 470 പേർ കുടുങ്ങിക്കിടക്കുന്നു. ആലുവ റെയിൽവേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടനിലയിൽ ഉയർന്നിരിക്കുകയാണ്. 

ശബരിമലയിലും പമ്പയിലും മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാൽ ഇനിയൊരറിയിപ്പുണ്ടാകും വരെ ഭക്​തർ ശബരിമല യാത്ര ഒഴിവാക്കണ​െമന്ന്​ ദേവസ്വം ബോർഡ്​ നിർദേശം നൽകി. മലപ്പുറം കുറ്റിപ്പുറം - തിരൂർ ​റോഡിൽ വെള്ളം കയറി. ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മഞ്ചാടി, തായത്തറ, ചെമ്പിക്കൽ എന്നിവിടങ്ങിലാണ്​ വെള്ളം കയറിയത്​. കുറ്റിപ്പുറം നിലയോരം പാർക്ക്​ വെള്ളത്തിനടയിലായി. പാലക്കാട്​-കോഴി​ക്കോട്​, കോഴിക്കോട്​- വയനാട്​ ദേശീയപാതയിൽ പലയിടങ്ങളിലും വെള്ളം കയറി റോഡ്​ ഗതാഗതം സ്​തംഭിച്ചു. 

കുറ്റ്യാടി- പക്രന്തളം ചുരം അപകടാവസ്ഥയിലാണ്​. എമർജൻസി സർവ്വീസുകൾ ഒഴികെ ചുരം വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന്​ അധികൃതർ അറിയിച്ചു. കുറ്റ്യാടി, വേളം, പെരുവയൽ, വാണിമേൽ, വിഷ്ണുമംഗലം, വിലങ്ങാട്, തൊട്ടിൽപാലം നിവാസികൾ അതീവ ജാഗ്രത പുലർത്തണം. കുട്ടികളെ വളരെയധികം ശ്രദ്ധിക്കുക. അടിയന്തിര ഘട്ടങ്ങളിൽ ഫയർ ഫോഴ്‌സ്, പോലീസ്,എൻ.ഡി.ആർ.എഫ് എന്നിവയുടെ സഹായം അഭ്യർത്ഥിക്കണ​െമന്നും അധികൃതർ അറിയിച്ചു.  ​

റെയിൽവേയുടെ പത്രക്കുറിപ്പ്​    
 വെള്ളം കയറിയതിനാല്‍ അങ്കമാലിക്കും ആലുവയ്ക്കും ഇടയില്‍ ബ്രിഡ്ജ് നമ്പര്‍ 176ലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ സാഹചര്യത്തില്‍ തീവണ്ടിഗതാഗതത്തില്‍ താഴെപ്പറയുന്ന ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. 
16-08-18നു റദ്ദാക്കിയ തീവണ്ടികള്‍:

  • 56361 ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ ഓടില്ല. 

16-08-18ന് ഓട്ടം പുനഃക്രമീകരിച്ച തീവണ്ടികള്‍:

  • 15-08-18നു ഹൂബ്ലിയില്‍നിന്നു പുറപ്പെട്ട 12777-ാം നമ്പര്‍ ഹൂബ്ലി-കൊച്ചുവേളി എക്‌സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയൂള്ളൂ. 
  • 15-08-18നു ചെന്നൈ സെന്‍ട്രലില്‍നിന്നു പുറപ്പെട്ട 12695-ാം നമ്പര്‍ ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാലക്കാട് ജംക്ഷനില്‍ ഓട്ടം നിര്‍ത്തും. 
  • 15-08-18നു കാരയ്ക്കലില്‍നിന്നു പുറപ്പെട്ട 16187-ാം നമ്പര്‍ കാരയ്ക്കല്‍-എറണാകുളം എക്‌സ്പ്രസ് പാലക്കാട് ജംക്ഷന്‍ വരെ മാത്രമേ ഓടുകയുള്ളൂ. 

16-08-18നു ഭാഗികമായി റദ്ദാക്കിയ തീവണ്ടി സര്‍വീസുകള്‍:

  • 16-08-18ന്റെ 12778-ാം നമ്പര്‍ കൊച്ചുവേളി-ഹൂബ്ലി എക്‌സ്പ്രസിന്റെ സര്‍വീസ് കൊച്ചുവേളി മുതല്‍ തൃശ്ശൂര്‍ വരെ റദ്ദാക്കി. തൃശ്ശൂരില്‍നിന്നാണ് ഈ തീവണ്ടിയുടെ സര്‍വീസ് ആരംഭിക്കുക. 
  • 16-08-18ന്റെ 12696-ാം നമ്പര്‍ തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംക്ഷനില്‍നിന്നു പുറപ്പെടും. 
  • 16-08-18ന്റെ 16188-ാം നമ്പര്‍ എറണാകുളം-കാരയ്ക്കല്‍ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഓടില്ല. പാലക്കാട് ജംക്ഷനില്‍നിന്നാണ് സര്‍വീസ് ആരംഭിക്കുക. 

16-08-18നു വഴിതിരിച്ചുവിടപ്പെട്ട തീവണ്ടികള്‍: 

  1. 14-08-18നു മുംബൈ സി.എസ്.എം.ടിയില്‍നിന്നു തിരിച്ച 16381-ാം നമ്പര്‍ മുംബൈ-കന്യാകുമാരി ജയന്തി എക്‌സ്പ്രസ് ഈറോഡ്, ഡിണ്ടിഗല്‍, മധുര ജംക്ഷന്‍ വഴി തിരിച്ചുവിട്ടു.
  2. 15-08-18നു കെ.എസ്.ആര്‍. ബെംഗളുരുവില്‍നിന്നു പുറപ്പെട്ട 16526-ാം നമ്പര്‍ ബെംഗളുരു-കന്യാകുമാരി അയലന്റ് എക്‌സ്പ്രസ് സേലം, നാമക്കല്‍, ഡിണ്ടിഗല്‍, തിരുനല്‍വേലി വഴി തിരിച്ചുവിടും. 

വഴിയില്‍ ഓട്ടം നിയന്ത്രിച്ച തീവണ്ടികള്‍:

  • 15-08-18നു മംഗലാപുരം ജംക്ഷനില്‍നിന്നു പുറപ്പെട്ട 16603-ാം നമ്പര്‍ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംക്ഷനില്‍ നിര്‍ത്തിയിടും. 
  • 15-08-18നു മംഗലാപുരം ജംക്ഷനില്‍നിന്നു പുറപ്പെട്ട 16630-ാം നമ്പര്‍ മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംക്ഷനില്‍ നിര്‍ത്തിയിടും. 
  • 16-08-18നു ഗുരുവായൂരില്‍നിന്നു പുറപ്പെടുന്ന 16341-ാം നമ്പര്‍ ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി വഴിതിരിച്ചുവിടും. 

അങ്കമാലി-ആലുവ റൂട്ടില്‍ ഒരു ട്രാക്കിലൂടെ മാത്രം സര്‍വീസ് നടക്കുന്നതിനാല്‍ 16-08-18നു വൈകിയ തീവണ്ടികള്‍:

  • 15-08-18നു മധുരയില്‍നിന്നു തിരിച്ച 16344-ാം നമ്പര്‍ മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ്. 
  • 14-08-18നു ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12432-ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്. 
  • 15-08-18നു കെ.എസ്.ആര്‍.ബെംഗളുരുവില്‍നിന്നു തിരിച്ച 16315-ാം നമ്പര്‍ കെ.എസ്.ആര്‍.ബെംഗളുരു-കൊച്ചുവേളി എക്‌സ്പ്രസ്.
  • 14-08-18നു ഹസ്രത്ത് നിസാമുദ്ദീനില്‍നിന്നു തിരിച്ച 12646-ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മില്ലേനിയം എക്‌സ്പ്രസ്. 
  • 154-08-18നു ചെന്നൈ സെന്‍ട്രലില്‍നിന്നു തിരിച്ച 12623-ാം നമ്പര്‍ ചെന്നൈ-തിരുവനന്തപുരം മെയില്‍.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainkerala newsheavy rainmalayalam newstransportation
News Summary - Rain, Rail, Road Transport Blocked - Kerala News
Next Story