Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴ: നിലമ്പൂരിൽ പുതിയ...

മഴ: നിലമ്പൂരിൽ പുതിയ റെക്കോഡ്​

text_fields
bookmark_border
മഴ: നിലമ്പൂരിൽ പുതിയ റെക്കോഡ്​
cancel

തൃശൂർ: സംസ്​ഥാനത്ത്​ ചരിത്രം തിരുത്തിയ മഴ​ നിലമ്പൂരിൽ​. ബുധനാഴ്​ച രാവിലെ 8.30 മുതൽ വ്യാഴാഴ്​ച രാവിലെ 8.30 വരെ 24മണിക്കൂറിൽ​ ​ 398 മില്ലിമീറ്റർ മഴയാണ്​ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ പെയ്​തിറങ്ങിയത്​. 1941ൽ മാനന്തവാടിയിൽ ലഭിച്ച 321.6 മി.മീ മഴയാണ്​ സംസ്​ഥാനത്ത്​ 24 മണിക്കൂറിൽ ഇതുവരെ രേഖപ്പെടുത്തിയ റെക്കോഡ്​. 

 

വയനാട്ടിലെ മാനന്തവാടിയിൽ 305 മി.മീ മഴ പെയ്​തു. ഇടുക്കി, പാലക്കാട്​, വയനാട്​ ജില്ലകളിലാണ്​ കനത്തമഴ ലഭിച്ചത്​. ഇടുക്കി ജില്ലയിൽ മൂന്നു സ്​ഥലങ്ങളിലാണ്​ ബുധനാഴ്​ച രാവിലെ 8.30 മുതൽ വ്യാഴാഴ്​ച രാവിലെ 8.30 വരെ ​പേമാരി ലഭിച്ചത്​. പീരുമേട്​ (255), മൂന്നാർ (254), മൈലാടുംപാടം (211) എന്നിങ്ങനെയാണ്​ മഴയുടെ അളവ്​. 200 മില്ലിമീറ്ററിന്​ മുകളിൽ ലഭിക്കുന്ന മഴ​ കാലാവസ്​ഥ വകുപ്പ്​ പേമാരിയായാണ്​ കണക്കാക്കുന്നത്​. പാലക്കാട്​ ജില്ലയിൽ പാലക്കാട്ടും പേമാരി ലഭിച്ചു;​ 214 മില്ലിമീറ്റർ. മണ്ണാർക്കാട്​ (172), ചിറ്റൂർ (153) എന്നിവിടങ്ങളിൽ അതിശക്​ത മഴയും പെയ്​തു. 

അതിനിടെ ഇൗ വർഷം ശരാശരിയിൽ നിന്നും അധികമഴയി​ലേക്കാണ്​ കേരളം നീങ്ങ​ുന്നത്​. ജൂൺ ഒന്നു മുതൽ ആഗസ്​റ്റ്​ ഒമ്പതുവരെ 1522 മി.മീ മഴയാണ്​ കേരളത്തിന്​ ലഭിക്കേണ്ടത്​. എന്നാൽ 283 മി.മീ അധികമാണ്​ മഴ ലഭിച്ചിട്ടുള്ളത്​; 19 ശതമാനം അധികം. ശതമാനം 20 കടന്നാൽ കേരളത്തിൽ അധികമഴ ലഭിച്ചതായി കണക്കാക്കും. വർഷങ്ങൾക്കിപ്പുറമാണ്​ ഇത്​ സംഭവിക്കുന്നത്​. 

ഇടുക്കിയിലാണ്​ കൂടുതൽ മഴ ലഭിച്ചത്​. 50.2 ശതമാനം അധികമാണ്​ മഴ ഇവിടെ ലഭിച്ചത്​. തൊട്ടു പിന്നാ​ലെ പാലക്കാടുമുണ്ട്​. 44.5 ശതമാനമാണ്​ പാലക്കാട്​ അധികം ലഭിച്ചത്​. കൂടുതൽ മഴയിൽ കുറവ്​ .5 ശതമാനവുമായി കണ്ണൂരാണ്​. കഴിഞ്ഞ ദിവസങ്ങളിൽ വല്ലാതെ മഴ പെയ്​ത വയനാട്​ ജില്ലയിൽ 9.8 ശതമാനത്തി​​​​െൻറ അധികമഴയാണുള്ളത്​. അതേസമയം രണ്ടുജില്ലകളിൽ ഇപ്പോഴും മഴ കുറവാണ്. കാസർകോട്​ 20ഉം തൃശൂരിൽ 7.8 ശതമാനത്തി​​​​െൻറയും കുറവാണുള്ളത്​.

1878, 1924, 1933, 1946, 1961, 1975, 2003, 2013 വർഷങ്ങളിലാണ്​ ഇതുവരെ വെള്ളപ്പൊക്കം അടക്കം ഉണ്ടായ കനത്ത മഴ ലഭിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnilamburheavy rainmalayalam newsRain HavocNilambur News
News Summary - Rain In Nilambur-Kerala News
Next Story