Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വേനൽ ചൂടിന് ആശ്വാസമായേക്കും; രണ്ടുജില്ലകളിൽ ഇന്നും നാളെയും മഴക്ക് സാധ്യത
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിൽ അതിരു കടക്കുന്ന വേനൽ ചൂടിനിടെ രണ്ടു ജില്ലകളിൽ ആശ്വാസ മഴക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഇന്നും തിങ്കളാഴ്ചയും ആലപ്പുഴ, എറണാകുളം ജില്ലകളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. അതേസമയം ഉയർന്ന താപനില അനുഭവപ്പെടുന്നതിനാൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്.
പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ചൂട് കൂടാനാണ് സാധ്യതയെന്ന് പറയുന്നു. ഈ സാഹചര്യത്തിൽ, ഒന്നാംഘട്ട അലർട്ടായ യെല്ലോ അലർട്ടാണ് ഇവിടങ്ങളിൽ പുറപ്പെടുവിച്ചിരിക്കുന്നത്.
Next Story

