തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 1035 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ ലഭിച്ചത് 780 മില്ലീമീറ്റര്‍ മഴ. കാലവര്‍ഷം തുടങ്ങിയ ജൂണ്‍ ഒന്ന് മുതല്‍ ഇതു വരെ മഴയിലുണ്ടായ കുറവ് 25 ശതമാനമാണ്. എട്ട് ജില്ലകളിലാണ് മഴ ഏറ്റവുമധികം കുറഞ്ഞിരിക്കുന്നത്. മഴയിലുണ്ടായ കുറവ് പുഴ , ജല സംഭരികളിലെ നിരൊഴുക്ക് എന്നിവയെ ബാധിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലാണ് കൂടുതൽ മഴ ലഭിച്ചത്. ഏറ്റവും കുറവ് വയനാട്ടിലും. വയനാട്ടില്‍ 58 ശതമാനമാണ് മഴയുടെ അളവില്‍ കുറവുണ്ടായത്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, തിരുവന്തപുരം ജില്ലകളിലാണ് സാധാരണ നിലയില്‍ മഴ ലഭിച്ചത്.