Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുബൈയിലെ മഴ; യു.കെ,...

ദുബൈയിലെ മഴ; യു.കെ, അയർലൻഡ് യാത്രകളും മുടങ്ങുന്നു

text_fields
bookmark_border
flight
cancel

നെ​ടു​മ്പാ​ശ്ശേ​രി: ദു​ബൈ​യി​ലെ മ​ഴ​ക്കെ​ടു​തി​യി​ൽ വ​ല​ഞ്ഞ് കേ​ര​ള​ത്തി​ൽ​നി​ന്ന്​ യു.​കെ, കാ​ന​ഡ, അ​യ​ർ​ല​ൻ​ഡ്​ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്രി​ക​രും.

ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പേ ടി​ക്ക​റ്റെ​ടു​ത്ത നി​ര​വ​ധി​പേ​ർ​ക്ക് എ​ന്ന്​ യാ​ത്ര സാ​ധ്യ​മാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഉ​റ​പ്പു​ന​ൽ​കു​ന്നി​ല്ല. എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ ദു​ബൈ വ​ഴി പോ​കാ​ൻ ടി​ക്ക​റ്റെ​ടു​ത്ത യാ​ത്ര​ക്കാ​ർ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സം നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യെ​ങ്കി​ലും ഇ​വ​രെ ദു​ബൈ​ക്ക് കൊ​ണ്ടു​പോ​കാ​ൻ എ​മി​റേ​റ്റ്സ് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.

ദു​ബൈ​യി​ൽ​നി​ന്ന്​ വി​മാ​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​ർ ദു​ബൈ​യി​ൽ കു​ടു​ങ്ങു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. യാ​ത്ര സാ​ധ്യ​മാ​കു​മ്പോ​ൾ സ​ന്ദേ​ശം ല​ഭ്യ​മാ​കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​ല​ർ​ക്കും യു.​കെ​യി​ലും മ​റ്റും ലീ​വ് ക​ഴി​ഞ്ഞ് ജോ​ലി​ക്ക് ക​യ​റേ​ണ്ട സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചു. എ​ന്നാ​ൽ, യ​ഥാ​സ​മ​യം എ​ത്താ​ൻ ക​ഴി​യാ​ത്ത പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി വി​മാ​ന​ക്ക​മ്പ​നി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ക​ത്ത് ന​ൽ​കും. ഇ​ത് കാ​ണി​ച്ചാ​ൽ ജോ​ലി ന​ഷ്ട​മാ​വി​ല്ലെ​ന്നാ​ണ് ചി​ല​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubairainirelandTravelUK
News Summary - Rain in Dubai; Travel to the UK and Ireland is also suspended
Next Story