Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴക്കെടുതി: കേന്ദ്ര സഹായം അപര്യാപ്തം - ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: മഴക്കെടുതി നേരിടാൻ സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമാണെന്നും കൂടുതൽ തുക അനുവദിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം നഷ്ടപരിഹാരം നൽകുമെന്നത് 15 ലക്ഷമാക്കണം. ഓണം ബക്രീദ് ആഘോഷ പരിപാടികൾ സംസ്ഥാന സർക്കാർ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
യു.ഡി.എഫ് എം.എൽ.എമാർ പതിനായിരം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും. ബാണാസുര സാഗർ ഒരറിയിപ്പും കൂടാതെ തുറന്നതിനെ കുറിച്ച് സർക്കാർ അന്വേഷിക്കണം. ഇ.പി ജയരാജന്റെ സത്യപ്രതിഞ്ജ ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
